- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാ സന്ദർശനത്തിനിടെ ഹിലാരി ക്ലിന്റൺ തെന്നി വീഴാൻ തുടങ്ങിയത് രണ്ട് തവണ; രണ്ട് പേർ പിടിച്ചിറക്കിയിട്ടും രണ്ടാമതും തെന്നി; അമേരിക്കൻ പ്രസിഡന്റ് ആകാൻ നടന്ന ഹിലാരിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശങ്കപ്പെട്ട് മാധ്യമങ്ങൾ
ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിന് എത്തിയ ഹിലാരി ക്ലിന്റൺ പടിക്കെട്ടുകൾ ഇറങ്ങവേ തെന്നി വീഴാൻ തുടങ്ങിയത് രണ്ട് തവണ. അഞ്ച് മാസം മുൻപ് ലണ്ടനിൽ വെച്ചും തെന്നി വീണ് കാലിന് പരിക്കേറ്റതിന് പിന്നാലെയാണ് ഇന്ത്യാ സന്ദർശനത്തിന് എത്തിയ ഹിലാരി രണ്ടു തവണ തെന്നി വീഴാൻ തുടങ്ങുന്നത്. ഇതോടെ അമേരിക്കൻ പ്രസിഡന്റ് ആകാൻ നടന്ന ഹില്ലരിയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെത്തിയ ഹില്ലരി ക്ലിന്റൺ തിങ്കളാഴ്ച ജഹാജ് മഹാ പാലസിലെ പടിക്കെട്ടുകൾ ഇറങ്ങുമ്പോഴാണ് രണ്ട് തവണ തെന്നി താഴെ വീഴാൻ പോയത്. ഉടൻ ഒപ്പമുള്ള രണ്ട് പേർ പിടിച്ചതുകൊണ്ട് മാത്രമാണ് ഹില്ലരി താഴേക്ക് വീഴാതിരുന്നത്. പിന്നീട് ചെരുപ്പുകൾ രണ്ടും ഊരി കളഞ്ഞ ശേഷമാണ് ഹിലരി നടന്നു നീങ്ങിയത്. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള അമേരിക്കയുടെ മുൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായിരുന്ന ഹിലാരി ക്ലിന്റൺ ഇന്ത്യയിൽ എത്തിയത് തന്റെ ബുക്കിന്റെ പ്രചാരണത്തിന് വേണ്ടിയായിരുന്നു. 2016 തിരഞ്ഞെടുപ്പ് ഹിലാരിക്ക് നഷ്ടമായത് എങ്ങിനെയാണെന്ന് വിശദികരിക്കുന്ന ബുക്കാണ് ഇത്. കറ
ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിന് എത്തിയ ഹിലാരി ക്ലിന്റൺ പടിക്കെട്ടുകൾ ഇറങ്ങവേ തെന്നി വീഴാൻ തുടങ്ങിയത് രണ്ട് തവണ. അഞ്ച് മാസം മുൻപ് ലണ്ടനിൽ വെച്ചും തെന്നി വീണ് കാലിന് പരിക്കേറ്റതിന് പിന്നാലെയാണ് ഇന്ത്യാ സന്ദർശനത്തിന് എത്തിയ ഹിലാരി രണ്ടു തവണ തെന്നി വീഴാൻ തുടങ്ങുന്നത്. ഇതോടെ അമേരിക്കൻ പ്രസിഡന്റ് ആകാൻ നടന്ന ഹില്ലരിയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്.
ഇന്ത്യയിലെത്തിയ ഹില്ലരി ക്ലിന്റൺ തിങ്കളാഴ്ച ജഹാജ് മഹാ പാലസിലെ പടിക്കെട്ടുകൾ ഇറങ്ങുമ്പോഴാണ് രണ്ട് തവണ തെന്നി താഴെ വീഴാൻ പോയത്. ഉടൻ ഒപ്പമുള്ള രണ്ട് പേർ പിടിച്ചതുകൊണ്ട് മാത്രമാണ് ഹില്ലരി താഴേക്ക് വീഴാതിരുന്നത്. പിന്നീട് ചെരുപ്പുകൾ രണ്ടും ഊരി കളഞ്ഞ ശേഷമാണ് ഹിലരി നടന്നു നീങ്ങിയത്.
ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള അമേരിക്കയുടെ മുൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായിരുന്ന ഹിലാരി ക്ലിന്റൺ ഇന്ത്യയിൽ എത്തിയത് തന്റെ ബുക്കിന്റെ പ്രചാരണത്തിന് വേണ്ടിയായിരുന്നു.
2016 തിരഞ്ഞെടുപ്പ് ഹിലാരിക്ക് നഷ്ടമായത് എങ്ങിനെയാണെന്ന് വിശദികരിക്കുന്ന ബുക്കാണ് ഇത്. കറുത്ത വർഗക്കാർക്ക് അവകാശം ലഭിക്കുന്നത് ഇഷ്ടമല്ലാത്തവരും സ്ത്രീകൾ ജോലിയിലേക്ക് കടന്നു വരുന്നത് ഇഷ്ടപ്പെടാത്തവരുമാണ് തന്നെ തോൽപ്പിച്ചതെന്ന് ഹില്ലരി പറയുന്നു.
ലണ്ടൻ സന്ദർശത്തിനിടെ കഴിഞ്ഞ വർഷം അവസാനമാണ് ഹിലരി തെന്നിവീണ് തന്റെ കാൽപാദത്തിന് ഒടിവ് പറ്റിയത്. അതിനും മുന്നേ യമൻ സന്ദർശന വേളയിലും ഹില്ലരി തെന്നി വീണിരുന്നു.