- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആടിനെ പട്ടിയാക്കുകയും ചേരയെ മൂർഖനാക്കുകയും ചെയ്യുന്ന രീതിയാണ് ഏഷ്യാനെറ്റിന്റേത്; നിങ്ങൾ കണ്ടിട്ടുള്ളത് എഡിറ്റഡ് വെർഷൻ മാത്രമാണ്; സാബുവിനോട് ഒരു ഐ.ലവ്യു. മാത്രം പറഞ്ഞതാണ് ഞാൻ ചെയ്ത തെറ്റ്; ബിഗ്ബോസിനെ അടക്കി ഭരിക്കുന്ന ചെകുത്താനാണ് സാബു; അയാൾക്ക് മുന്നിൽ ജയിക്കാൻ കഴിയാത്തതിനാൽ സ്വയം യുദ്ധം ചെയ്തു; ബിഗ് ബോസിലെ അനുഭവങ്ങൾ തുറന്നടിച്ച് ഹിമാ ശങ്കർ; ഫേസ്‌ബുക്ക് കുറിപ്പിനെ ട്രോളി സോഷ്യൽ മീഡിയയും
ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായതിന് പിന്നാലെ ഹൗസിലെ അനുഭവങ്ങൾ തുറന്നടിച്ച് നടി ഹിമാ ശങ്കർ. സാബുവിനോടുള്ള പ്രണയം തുറന്നു പറയുക മാത്രമാണ് താൻ ചെയ്തതെന്നും അതിനുപരിയായി മറ്റൊരു തെറ്റും ബിഗ്‌ബോസിൽ താൻ ചെയ്തില്ലെന്നും ഹിമാ ശങ്കർ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. വൈൽഡ് എൻട്രിയിലെ പോക്കിൽ മനസിലുള്ളിലെ കാര്യങ്ങൾ എക്സ്‌പ്രസ് ചെയ്യാതെ സ്വയമേ പോരാടുകയായിരുന്നെന്നും സാബുവുമായിട്ടുള്ള കണക്ഷൻ കേവലം അടികൂടാനുള്ള വാശികൾ മാത്രമായിരുന്നു. സാബു ഒരു കുതന്ത്രശാലിയും വിവരവുമുള്ള വക്കിലാണെന്നും,ബിഗ്‌ബോസിൽ തന്റെ നേർക്ക് അടുത്തിട്ടുള്ള പ്രശ്‌നങ്ങൾ ആദ്യ ഘട്ടത്തിലും തിരിച്ചു പോക്കിലും സാബു മോനിൽ നിന്ന് മാത്രമാണെന്നും അവർ പറയുന്നു. തന്റെ ഉള്ളിലുള്ള കണക്ഷനേ കുറിച്ച് പറഞ്ഞപ്പോൾ മോശമായി ചിത്രീകരിക്കപ്പെടുമെന്ന് നല്ല ധാരണയുണ്ടായിരുന്നു. എന്നാൽ സാബു ഇത് അംഗീകരിച്ചിട്ടില്ലെന്നുമാണ് പോസ്റ്റിൽ കുറിക്കുന്നത്. ആദ്യപ്രാവശ്യത്തെ അനുഭവത്തിലും സാബുവിൽ നിന്ന പലതരത്തിലുള്ള ആക്രമങ്ങൾ നേരിട്ടെന്നും ഹിമ പറയുന്നു. ഒരു വശത്തെ കുറ
ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായതിന് പിന്നാലെ ഹൗസിലെ അനുഭവങ്ങൾ തുറന്നടിച്ച് നടി ഹിമാ ശങ്കർ. സാബുവിനോടുള്ള പ്രണയം തുറന്നു പറയുക മാത്രമാണ് താൻ ചെയ്തതെന്നും അതിനുപരിയായി മറ്റൊരു തെറ്റും ബിഗ്‌ബോസിൽ താൻ ചെയ്തില്ലെന്നും ഹിമാ ശങ്കർ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. വൈൽഡ് എൻട്രിയിലെ പോക്കിൽ മനസിലുള്ളിലെ കാര്യങ്ങൾ എക്സ്‌പ്രസ് ചെയ്യാതെ സ്വയമേ പോരാടുകയായിരുന്നെന്നും സാബുവുമായിട്ടുള്ള കണക്ഷൻ കേവലം അടികൂടാനുള്ള വാശികൾ മാത്രമായിരുന്നു.
സാബു ഒരു കുതന്ത്രശാലിയും വിവരവുമുള്ള വക്കിലാണെന്നും,ബിഗ്‌ബോസിൽ തന്റെ നേർക്ക് അടുത്തിട്ടുള്ള പ്രശ്‌നങ്ങൾ ആദ്യ ഘട്ടത്തിലും തിരിച്ചു പോക്കിലും സാബു മോനിൽ നിന്ന് മാത്രമാണെന്നും അവർ പറയുന്നു. തന്റെ ഉള്ളിലുള്ള കണക്ഷനേ കുറിച്ച് പറഞ്ഞപ്പോൾ മോശമായി ചിത്രീകരിക്കപ്പെടുമെന്ന് നല്ല ധാരണയുണ്ടായിരുന്നു. എന്നാൽ സാബു ഇത് അംഗീകരിച്ചിട്ടില്ലെന്നുമാണ് പോസ്റ്റിൽ കുറിക്കുന്നത്.
ആദ്യപ്രാവശ്യത്തെ അനുഭവത്തിലും സാബുവിൽ നിന്ന പലതരത്തിലുള്ള ആക്രമങ്ങൾ നേരിട്ടെന്നും ഹിമ പറയുന്നു. ഒരു വശത്തെ കുറ്റം മാത്രം കണ്ടുപിടിക്കാനും ഒരു വശത്തെ കോമാളിയാക്കാനുമാണ് എപ്പോഴും ശ്രമിച്ചത്. അതിൽ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും കുറിപ്പിൽ ആരോപണം തൊടുക്കുന്നു. 60 ക്യാമറകൾ നിറഞ്ഞ വീട്ടിൽ 24 മണിക്കൂറിൽ ഒരു കണക്ഷൻ.
ഇവിടെ ഒരു പെൺകുട്ടി സ്‌നേഹം എന്ന് പറഞ്ഞെത്തിയാൽ അതിന്റെ കാരണക്കാരൻ എങ്ങനെ അവിടെ സംസാരിക്കാൻ ഇടമുണ്ടാകുമോ എന്നാണ് പറയുന്നത്. ബിഗ്‌ബോസ് സാബുമോന്റെ സാമ്രാജ്യമാണ്. അധോലോകത്തിന്റെ ചെകുത്താൻ ശക്തമാണ്. ഒരു പെണ്ണിന് മാത്രമാണ് പിഴവെങ്കിൽ അതിൽെ പ്രശ്‌നമില്ല. മുൻപ് ഇറക്കി വിട്ടപ്പോഴും പറഞ്ഞിട്ടുള്ളതാണ് എന്റെ യുദ്ധം എന്നോട് മാത്രമാണെന്നും ഹിമ പറയുന്നു. എന്നാൽ ഹിമയുടെ പോസ്റ്റിന് പിന്നാലെ ട്രോളുകളുടേയും കമന്റുകളുടേയും പൊങ്കാലയാണ് നിറയുന്നത്.
സാബുവിനെ ന്യായീകരിച്ചാണ് മിക്ക ട്രോളുകളും ഉയരുന്നത്. ഹിമ കാണിച്ചത് തെറ്റാണെന്നും ഇഷ്ടം ഒരാൾ തുറന്ന് പറഞ്ഞില്ലെന്ന് വച്ച് ഒരാളുടെ കുറ്റം കണ്ട് പിടിച്ച് വഴക്കിടുകയാണ് ഹിമയുടെ കുറ്റമെന്നാണ് കമന്റ്. ഇതിന് മറുപടിയായി താൻ ഒത്തിരി സഹിച്ചെന്നും തോൽക്കാതിരിക്കാനാണ് ഫൈറ്റ് ചെയ്തതെന്നും ഹിമ മറുപടിയും നൽകിയിട്ടുണ്ട്. എഡിറ്റഡ് വെർഷൻ മാത്രം വച്ചാണ് നിങ്ങൾ എപ്പിസോഡ് കണ്ടിട്ടുള്ളതെന്നും.
അടിനെ പട്ടിയാക്കുകയും ചേരയെ മൂർഖനാക്കുകയും ചെയ്യുന്നതാണ് ബിഗ്‌ബോസ് വേദിയെന്നും ഹിമ മറുപടി നൽകി ഹിമയുടെ നിരാശ പോസ്റ്റിന് അതേസമയം ട്രോളുകളുടെ പൊങ്കാലാണ് ഏറ്റുവാങ്ങുന്നത്. ഇത്രയേറെ കണക്ഷനുള്ള ഹിമ കെ.എസ്.ഇ.ബിയിൽ ഒന്ന് ട്രൈ ചെയ്യണമെന്നും. പ്രേമത്തിന്റെ ഭയാനക വെർഷൻ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു ഭയാനക വെർഷൻ ആദ്യമായിട്ടാണെന്നും കമന്റുകൾ വരുന്നു.
ജീവിതത്തിൽ ബിഗ് ബോസ് മാത്രമല്ല.. ജീവിതം ഏറെയുണ്ടെന്നും ഭയങ്കര ബോറായി പോയെന്നും മാധ്യമപ്രവർത്തകയായ സുനിതാ ദേവദാസ് കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റിനേയും ട്രോളി ട്രോളന്മാർ രംഗത്തെത്തിയിട്ടുണ്ട്. വൈൽഡ് കാർഡ് എൻട്രി വഴി വീണ്ടും ബിഗ് ബോസിൽ ഹിമയെ എടുത്ത നിങ്ങളുടെ തലമണ്ട അടിച്ച് പൊളിക്കണമെന്നും മറ്റു കമന്റുകൾ ഉയരുന്നത്. അതിഥിയെ പാട്ട് പാടി യാത്രയാക്കായ ഹിമ പെട്ടന്ന് ലാലേട്ടന്റെ കൂടെ കൺഫഷൻ റൂമിൽ ഇരിക്കുന്നത് കണ്ടതാണ് ചിരി വന്നതെന്നും മറ്റൊരു പ്രേക്ഷകന്റെ കമന്റ്.
കഴിഞ്ഞദിവസമാണ് വൈൽഡ് എൻട്രിയിലൂടെ ബിഗ്‌ബോസിൽ വീണ്ടും തിരികെയെത്തിയ ഹിമയെ ലാലേട്ടൻ പിൻവാതിലൂടെ പുറത്താക്കിയത്. കടുത്ത ശകാരം നടത്തിയ ശേഷമായിരുന്നു ഇവരുടെ എലിമിനേഷൻ. അദിതി പുറത്താകുമെന്ന് ബിഗ്‌ബോസ് ആദ്യം പറയുകയും ബിഗ്‌ബോസ് ഹൈസിന് പുറത്തേക്ക് കൊണ്ടുപോകുകയും ഇതിൽ സന്തോഷവതിയായ ഹിമയെ പിന്നീട് കൺഫഷൻ റൂമിൽ വിളിപ്പിക്കുകയുമായിരുന്നു.
എന്നാൽ അദിതിയെ ഗെയ്മിലേക്ക് തിരിച്ചെടുത്ത ശേഷം ഹൗസ് അംഗങ്ങൾക്ക് യാത്രപോലും നൽകാൻ അവസരം നൽകാതെ പുറത്താക്കുകയും ചെയ്തു. ലാലേട്ടന്റെ നടപടി പ്രേക്ഷകരേയും ഏറെ അമ്പരപ്പിക്കുന്നതായിരുന്നു. എന്നാൽ ഹൗസിൽ നിന്നു പുറത്തിറങ്ങിയ ശേഷം ഹിമ നടത്തിയ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുക്കിയിരിക്കുകയാണ്.