- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഹിമാലയ എയർലൈൻസ് ദോഹ സർവീസ് ഏപ്രിൽ 12 ന്
ദോഹ: നേപ്പാൾ ചൈന സംയുക്ത സംരംഭമായ ഹിമാലയ എയർലൈൻസിന്റെ ദോഹ സർവീസ് ഏപ്രിൽ 12ന് ആരംഭിക്കുമെന്ന് കമ്പനിയുടെ കൊമേർഷ്യൽ ജനറൽ മാനേജർ രാജു ബഹാദുർ കെ.സി. അറിയിച്ചു. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും ദോഹയിലേക്ക് നിത്യേന സർവീസ് നടത്തുന്ന വിമാനത്തിൽ എട്ട് ബിസിനസ് കൽസ് സീറ്റുകളും 150 ഇക്കണോമി സീറ്റുകളുമാണ് ഉണ്ടാവുക. കാഠ്മണ്ഡുവിൽ നിന്നും
ദോഹ: നേപ്പാൾ ചൈന സംയുക്ത സംരംഭമായ ഹിമാലയ എയർലൈൻസിന്റെ ദോഹ സർവീസ് ഏപ്രിൽ 12ന് ആരംഭിക്കുമെന്ന് കമ്പനിയുടെ കൊമേർഷ്യൽ ജനറൽ മാനേജർ രാജു ബഹാദുർ കെ.സി. അറിയിച്ചു. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും ദോഹയിലേക്ക് നിത്യേന സർവീസ് നടത്തുന്ന വിമാനത്തിൽ എട്ട് ബിസിനസ് കൽസ് സീറ്റുകളും 150 ഇക്കണോമി സീറ്റുകളുമാണ് ഉണ്ടാവുക. കാഠ്മണ്ഡുവിൽ നിന്നും രാത്രി എട്ട് മണിക്ക് പുറപ്പെടുന്ന വിമാനം രാത്രി 10.30 ന് ദോഹയിലെത്തും. ദോഹയിൽ നിന്നും രാത്രി 11.30 ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് കാലത്ത് 7.15 നാണ് കാഠ്മണ്ഡുവിൽ എത്തുക.
ഹിമാലയ എയർലൈൻസിന്റെ ജനറൽ സെയിൽസ് ഏജന്റായി ഖത്തറിലെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ 40 വർഷത്തിലധികം പരിചയമുള്ള ക്ളിയോപാട്ര ട്രാവൽസിനെ നിശ്ചയിച്ചതായും കമ്പനി അധികൃതർ അറിയിച്ചു. ക്ലിയോപാട്ര ട്രാവൽസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഹിമാലയ എയർലൈൻസും ക്ലിയോപാട്ര ട്രാവൽസും തമ്മിലുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഹിമാലയ എയർലൈൻസിന് വേണ്ടി കമ്പനിയുടെ കൊമേർഷ്യൽ ജനറൽ മാനേജർ രാജു ബഹാദുർ കെ.സി.യും ക്ലിയോപാട്ര ട്രാവൽസിന് വേണ്ടി കമ്പനി മാനേജിങ് ഡയറക്ടർ യൂസുഫ് അബ്ദുല്ല അൽസായുമാണ് ധാരണാപത്രത്തിൽ ഒപ്പു വച്ചത്. ഹിമാലയ എയർലൈൻസ് കൊമേർഷ്യൽ സീനിയർ മാനേജർ ദുർഗേഷ് ആർ. ദലി, ക്ലിയോപാട്ര ട്രാവൽസ് ജനറൽ മാനേജർ ഖലീഫ അൽ സായ്, കോമേർഷ്യൽ മാനേജർ റിയാസ് മുഖ്താർ, ജി.എസ്.എ. അഫയേർസ് ആൻഡ് ഫിനാൻസ് മാനേജർ ഉമ്മൻ എം. കുര്യൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.