- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന മുൻ തലവൻ ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു; സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവെച്ച് ആത്മഹത്യ ചെയ്തത് കാൻസർ ബാധിതനായി ചികിത്സയിൽ കഴിയവേ; ജീവനൊടുക്കിയത് മുംബൈ ഭീകരാക്രമണവും ശ്രീശാന്ത് ഉൾപ്പെട്ട ഐപിഎൽ കോഴ കേസും അന്വേഷിച്ച ഓഫീസർ
മുംബൈ: മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന മുൻ തലവൻ ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു. ദക്ഷിണ മുംബൈയിലുള്ള സ്വന്തം വീട്ടിൽ വെച്ച് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു. കുറച്ചുകാലമായി ഹിമാൻഷു റോയ് കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. രോഗാവസ്ഥ അലട്ടിയതിനെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. 1988 ബാച്ചിലെ മഹാരാഷ്ട്ര കേഡറിലെ ഐ.പി.എസ് ഓഫീസറായ അദ്ദേഹം സംസ്ഥാനത്തെ ജനകീയനായ പൊലീസ് ഉദ്യോഗസ്ഥനാണ്. ശ്രീശാന്ത് ഉൾപ്പെട്ട ഐ.പി.എൽ വാതുവെപ്പ് കേസ്, മുംബൈ ഭീകരാക്രമണം, ജേണലിസ്റ്റ് ജെ ഡേ വധം, ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ഡ്രൈവർ ആരിഫ് ബെയ്‌ലിന്റെ കൊല, വിജയ് പലാന്ദെ ഉൾപെട്ട ഇരട്ട കൊലപാതക കേസ്, ലൈല ഖാൻ കൊലപാതകം, നിയമ വിദ്യാർത്ഥി പല്ലവി പുർഖയസ്തയുടെ കൊലപാതകം എന്നിവ അദ്ദേഹമാണ് അന്വേഷിച്ചിരുന്നത്.
മുംബൈ: മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന മുൻ തലവൻ ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു. ദക്ഷിണ മുംബൈയിലുള്ള സ്വന്തം വീട്ടിൽ വെച്ച് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു. കുറച്ചുകാലമായി ഹിമാൻഷു റോയ് കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. രോഗാവസ്ഥ അലട്ടിയതിനെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.
1988 ബാച്ചിലെ മഹാരാഷ്ട്ര കേഡറിലെ ഐ.പി.എസ് ഓഫീസറായ അദ്ദേഹം സംസ്ഥാനത്തെ ജനകീയനായ പൊലീസ് ഉദ്യോഗസ്ഥനാണ്. ശ്രീശാന്ത് ഉൾപ്പെട്ട ഐ.പി.എൽ വാതുവെപ്പ് കേസ്, മുംബൈ ഭീകരാക്രമണം, ജേണലിസ്റ്റ് ജെ ഡേ വധം, ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ഡ്രൈവർ ആരിഫ് ബെയ്‌ലിന്റെ കൊല, വിജയ് പലാന്ദെ ഉൾപെട്ട ഇരട്ട കൊലപാതക കേസ്, ലൈല ഖാൻ കൊലപാതകം, നിയമ വിദ്യാർത്ഥി പല്ലവി പുർഖയസ്തയുടെ കൊലപാതകം എന്നിവ അദ്ദേഹമാണ് അന്വേഷിച്ചിരുന്നത്.