വെർജീനിയ: മിസ്സ് വെർജീനിയ റ്റീൻ യു എസ് എ 2018 കിരീടം ഇന്ത്യൻഅമേരിക്കൻ വിദ്യാർത്ഥിനി ഹിമാൻവി പണിഡെപ് കരസ്ഥമാക്കി.വെർജീനിയായുടെ ചരിത്രത്തിലാദ്യ മായാണ് ഇന്ത്യൻ അമേരിക്കൻവിദ്യാർത്ഥിനി സൗന്ദര്യപട്ടം നേടുന്നത്.വെർജീനിയ നോർഫോക്ക് ആർട്ട്സ് സെന്ററിൽ ഒക്ടോബർ 22 ഞായറാഴ്ചവൈകിട്ട് നടന്ന സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത മുപ്പത്തിരണ്ട്സുന്ദരിമാരെ പിൻതള്ളിയാണ് ഹിമാൻവി വിജയിയായത്.

വിജയിയെ മിസ്സ് ബ്ലാക്ക്‌ബർഗ് യു എസ് എ കിരീടമണിയിച്ചു.മിസ്സ് സെൻട്രൽ വെർജീനിയ ടീൻ യു എസ് എയെ പ്രതിനിധീകരിച്ച്സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത ഹിമാൻവി വെർജിനിയ സെന്റർ വില്ലഹൈസ്‌കൂൾ വിദ്യാർത്ഥിയാണ്.

അംഗവൈകല്യമുള് മുതിർന്നവരുടേയും കുട്ടികളുടേയും അഡ്വക്കറ്റായിപ്രവർത്തിക്കുന്ന ഹിമാൻവി പഠിപ്പിലും സമർത്ഥയാണ്.അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തിന് സഹായം നൽകിയ അദ്ധ്യാപകരേയുംസുഹൃത്തുക്കളേയും നന്ദിയോടെ സ്മരിക്കുന്നതായി മത്സരത്തിന് ശേഷം ഇവർപറഞ്ഞു. വെർജീനിയ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചതിൽ അതീവ സന്തുഷ്ടയാണെന്നും ഇവർകൂട്ടിച്ചേർത്തു.