- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
എല്ലാ സംവിധാനങ്ങളും തകരുമ്പോൾ ചില ശക്തികളെ ഈശ്വരൻ തന്നെ സൃഷ്ട്ടിക്കുമെന്ന് കേട്ടിട്ടില്ലേ; അതിന് ഇതൊരു കാരണമായി കരുതാം; ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ചു പ്രതികാരം വീട്ടുന്നതല്ല ആണത്വം: സ്വാമി ഹിമവൽ ഭദ്രാനന്ദ് പറയുന്നത്
സ്ത്രീയെ ബഹുമാനിക്കാനും, സംരക്ഷിക്കാനും, സ്‌നേഹിക്കാനും പഠിപ്പിച്ച ഭാരത ഭൂമിയിലാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത്. പട്ടാപ്പകൽ ഒരു യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടം ചേർന്ന് നാല് മണിക്കൂർ തടങ്കലിൽ വെച്ച് ക്രൂരമായി തല്ലിചതക്കുകയും, ബലാത്സംഗശ്രമം നടത്തുകയും, കൊന്നുകളയുമെന്ന് ഭീക്ഷണിപ്പെടുത്തി തങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ യുവതിയെകൊണ്ട് നിർബന്ധിപ്പിച്ചു റെക്കോർഡ് ചെയ്യിപ്പിക്കുകയും, ഇരയുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യുകയും, ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നിർദ്ദേശപ്രകാരമാണ് ഇതെല്ലാം ചെയ്തതെന്ന് ഗുണ്ടകൾ തന്നെ ഇരയോട് പറയുകയും, ഒടുവിൽ സദാചാര പ്രസംഗം നടത്തി തടിയൂരാം എന്നാണോ ഗുണ്ടകൾ ധരിച്ചിരിക്കുന്നത് ? സത്യങ്ങൾ തുറന്നുപറയുന്നതിന്റെ പേരിലും, ധർമ്മത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന കാരണത്താലും ശത്രുക്കൾക്ക് എന്നോടുള്ള പക ഊഹിക്കാമെന്നതേയുള്ളൂ. എനിക്കും, എന്റെ ഒപ്പമുള്ളവർക്കും നേരെ ആക്രമണം ഉണ്ടാവുമെന്നും, നമ്മുടെ എല്ലാം ജീവൻ അപകടത്തിലാണെന്നും, കേരളാ പൊലീസിനോട് ഞാൻ പലതവണ പരാതി നൽകിയതാണ്. എന്നാൽ, മാഫിയ ബന്ധമുള്ള പൊലീസ
സ്ത്രീയെ ബഹുമാനിക്കാനും, സംരക്ഷിക്കാനും, സ്‌നേഹിക്കാനും പഠിപ്പിച്ച ഭാരത ഭൂമിയിലാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത്. പട്ടാപ്പകൽ ഒരു യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടം ചേർന്ന് നാല് മണിക്കൂർ തടങ്കലിൽ വെച്ച് ക്രൂരമായി തല്ലിചതക്കുകയും, ബലാത്സംഗശ്രമം നടത്തുകയും, കൊന്നുകളയുമെന്ന് ഭീക്ഷണിപ്പെടുത്തി തങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ യുവതിയെകൊണ്ട് നിർബന്ധിപ്പിച്ചു റെക്കോർഡ് ചെയ്യിപ്പിക്കുകയും, ഇരയുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യുകയും, ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നിർദ്ദേശപ്രകാരമാണ് ഇതെല്ലാം ചെയ്തതെന്ന് ഗുണ്ടകൾ തന്നെ ഇരയോട് പറയുകയും, ഒടുവിൽ സദാചാര പ്രസംഗം നടത്തി തടിയൂരാം എന്നാണോ ഗുണ്ടകൾ ധരിച്ചിരിക്കുന്നത് ?
സത്യങ്ങൾ തുറന്നുപറയുന്നതിന്റെ പേരിലും, ധർമ്മത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന കാരണത്താലും ശത്രുക്കൾക്ക് എന്നോടുള്ള പക ഊഹിക്കാമെന്നതേയുള്ളൂ. എനിക്കും, എന്റെ ഒപ്പമുള്ളവർക്കും നേരെ ആക്രമണം ഉണ്ടാവുമെന്നും, നമ്മുടെ എല്ലാം ജീവൻ അപകടത്തിലാണെന്നും, കേരളാ പൊലീസിനോട് ഞാൻ പലതവണ പരാതി നൽകിയതാണ്. എന്നാൽ, മാഫിയ ബന്ധമുള്ള പൊലീസ് മനഃപൂർവ്വം നമ്മൾക്ക് സംരക്ഷണം നൽകാതെ, അക്രമികൾക്ക് അവരുടെ ഇഷ്ട്ടത്തിന് അഴിഞ്ഞാടാൻ അവസരമൊരുക്കുകയാണ് ചെയ്തത്, അതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോൾ നടന്ന ഈ ഹീനകർമ്മവും. നിയമത്തെ ബഹുമാനിച്ചും, അനുസരിച്ചും ജീവിക്കുന്നതുകൊണ്ടാണ് നമ്മൾക്ക് ഇതെല്ലാം സഹിക്കേണ്ടിവരുന്നത്. പൊലീസ് പൊതുവേ അധർമ്മികളുടെ ഒപ്പമാണ് സഞ്ചരിക്കുന്നതെന്ന് പറയാതെ വയ്യ.
ഒന്നുമില്ലായ്മയിൽ നിന്നും ചുരുങ്ങിയ കാലംകൊണ്ട് ആനയും, വൻ ആഡംബര വാഹനങ്ങളും സ്വന്തമാക്കി, ഉന്നത രാഷ്ട്രീയ - സിനിമാ ബന്ധങ്ങൾ നേടി, താരങ്ങളെ വെല്ലുന്നതരത്തിലുള്ള പോഷ് ജീവിതം നയിക്കുന്ന കേരളത്തിലെ ഒരു ഹൈടെക് ഗുണ്ടാസംഘമാണ് ഒരു പാവം യുവതിയെ പൈശാചികമായി ഉപദ്രവിച്ചത്. ഈ ക്രൂരജന്മങ്ങൾക്ക് നമ്മുടെ നിയമത്തെ ഭയമില്ല. ഇവർ അകത്തായാലും പുല്ലുപോലെ പുറത്തിറങ്ങിവന്ന് നമ്മുടെ നിയമത്തിന്റെ മുന്നിൽ തന്നെ വീണ്ടും കൊഞ്ഞണം കുത്തുകയും, ഇതിലും ഭീകരമായ അടുത്ത പണി നടത്തുകയും ചെയ്യും. ഇവനൊക്കെ ജയിലിൽ പോയാലും ചെയ്ത പാപത്തിന്റെ വേദന അനുഭവിക്കാതെ അവിടെ സുരക്ഷിതമായി സുഖിച്ചു തന്നെ ജീവിക്കും. ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്ത സംഘത്തിന് നേരെ നിലവിലുള്ള രാജ്യത്തെ നിയമം നൽകുന്ന ശിക്ഷ എത്രമാത്രമാണെന്ന് നിയമവിദഗ്ദ്ധർക്ക് അറിയാം. പക്ഷേ, ഇര എന്റെ ആളായതുകൊണ്ട് ഒരിക്കലും ന്യായമായ സഹായം പൊലീസിന്റെ ഭാഗത്ത് നിന്നും ലഭിക്കുമെന്ന് കരുതുന്നില്ല.
ഇരയാക്കപ്പെട്ടവർ സർക്കാർ ഓഫീസിന് മുന്നിൽച്ചെന്ന് യാചകരെ പോലെ കാത്തുനിൽക്കുന്നത് വലിയ പ്രയാസമുള്ള കാഴ്ചയാണ്. ഗുണ്ടകളുടെ ആക്രമണത്തിൽ ഗുരുതരമായ ചതവുകൾ ശരീരത്തിൽ ഏറ്റ യുവതി ഇപ്പോൾ ചികിത്സയിലാണ്. മാനസികമായും, ശാരീരികമായും തകർന്ന് തരിപ്പണമായ ആ പാവം യുവതിക്ക് വേഗം സുഖം പ്രാപിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇനി ഈ വിഷയത്തെ കുറിച്ച് ചർച്ചയില്ല, പകരം നിശബ്ദത സംസാരിക്കും
'എല്ലാ സംവിധാനങ്ങളും തകരുമ്പോൾ, ചില ശക്തികളെ ഈശ്വരൻ തന്നെ സൃഷ്ട്ടിക്കുമെന്ന് കേട്ടിട്ടില്ലേ. അതിന് ഇതൊരു കാരണമായി കരുതാം'