ഷ്യാനെറ്റ് നടത്തിയ സീരിയൽ അവാർഡ് ദാന ചടങ്ങിൽ എത്തിയ മമ്മൂട്ടി, മിനി സ്‌ക്രീൻ പ്രവർത്തകരെ അപമാനിച്ചത് കലയുടെനേർക്കുള്ള കാർക്കിച്ചു തുപ്പലാണ്. താൻ സീരിയൽ കാണാറില്ലെന്നും ഇത്തരം പരിപാടികൾക്കും മറ്റും പോകാറില്ലെന്നും പറഞ്ഞ മമ്മൂട്ടി വളരെ അക്ഷേപത്തോടും പുച്ഛത്തോടുമാണ് വേദിയിൽ പ്രതികരിച്ചത്. ഇംഗ്ലീഷ് നല്ലപോലെ പറയാൻ അറിയുന്ന മമ്മൂട്ടി എപ്പിസോഡ് എന്ന വാക്കിനെ മനഃപൂർവ്വം എപ്പിഡോസ് എന്ന് പലയാവർത്തി പറഞ്ഞു പരിഹസിക്കുകയും ചെയ്തു.

സീരിയലുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നു അവകാശപ്പെട്ട മമ്മൂട്ടി സ്വന്തം സഹോദരനെ പ്രധാനകഥാപത്രമാക്കി 15 വർഷം മുന്നേ ദൂരദർശനിൽ ജ്വാലയായി എന്ന സീരിയൽ നിർമ്മിക്കുകയും അതിൽ നിന്നും ലഭിച്ച ഭീമമായ ലാഭത്തിന്റേയും മറ്റും കണക്കു, പ്രായം വർദ്ധിച്ചതിനാൽ മറന്നുപോയികാണും. തന്റെ ഡ്രൈവറോട് വരുന്നവഴിക്ക് മികച്ച സീരിയൽ ഏതാണെന്ന് അന്വേഷിക്കുകയും ഡ്രൈവർ പറഞ്ഞ പ്രകാരം വായിൽ തോന്നിയ ഏതോ ഒരു സീരിയലിന്റെ പേര് വിളിച്ചുകൂവുകയും അതിനു തന്റെ വക അംഗീകാരം രേഖപ്പെടുത്തുന്നുവെന്നും ജഡ്ജ് കൂടിയായ മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ചിത്രത്തിനു ലഭിക്കുന്നതിനേക്കാളും പ്രേഷകർ സീരിയലിനുണ്ടെന്നുള്ള വാസ്തവം ഒരുപക്ഷേ മനസ്സിലാക്കി കാണില്ല.

ഒരു പനി വന്നാൽ താങ്ങാനുള്ള ത്രാണിയില്ലാത്തവരാണ് ജാഡക്കാരായ മനുഷ്യരെന്നു ഓർക്കുന്നത് നല്ലതാണ്. പണ്ട് സിനിമയിൽ ചാൻസ് ചോദിച്ചു കരഞ്ഞു നടന്ന മമ്മൂട്ടി നന്നായിയെന്നാണ് കരുതിയത്, പക്ഷേ അയ്യാൾ ഒരിക്കലും നന്നാവില്ലെന്ന് വീണ്ടും തെളിയിക്കുകയാണ്. രണ്ടേകാൽ കോടിയാണ്  ഒരു സിനിമക്ക് പ്രതിഫലം ലഭിക്കുന്നത്, അതിൽ ഒരുകോടി രൂപ ബ്ലാക്ക് മണിയായി അപ്പോൾത്തന്നെ ഇയ്യാൾ മാറ്റുന്ന കഥ സിനിമാ ലോകത്ത് പാട്ടാണ്. പ്രതിഫലത്തിലെ ഒരുകോടി കണക്കിൽ കാണിക്കും നികുതി കഴിഞ്ഞ് ബാക്കി 89 ലക്ഷത്തിനുമേലെയുള്ളത് ഇയ്യാൾക്ക് ലഭിക്കും, ഇരുപത്തിയഞ്ചു ലക്ഷം ആർഭാടത്തിനായും ചെലവഴിക്കും. ഒരുരൂപയാണെങ്കിലും സർക്കാരിനേ വെട്ടിക്കുന്നത് സമൂഹത്തെ വഞ്ചിക്കുന്നതിനു സമംതന്നെയാണ്, ഒരുകോടിവച്ചു ഓരോ ചിത്രത്തിൽ നിന്നും മമ്മൂട്ടി പ്രതിവർഷം വെട്ടിക്കുന്ന ഭീമമായ തുക സമൂഹത്തിലെ സാധുക്കളുടെ ഉന്നമനത്തിനു പോകേണ്ടതാണെന്ന് ചോദിക്കാൻ ആരുമില്ല.

ഏഷ്യനെറ്റുപോലുള്ള ചാനലുകൾ അഞ്ചു കോടിക്കുമേലയാണ് മമ്മൂട്ടിയുടെ ചിത്രത്തിന് സാറ്റിലൈറ്റ് തുകയായി നൽകുന്നത്, അത്തരം ഔദാര്യം ചാനലുകാർ നല്കുന്നതുകൊണ്ടാണ് കേരളത്തിലെ ഇത്തരം തെരുവു താരങ്ങൾ കഞ്ഞികുടിച്ചു പോകുന്നതെന്ന സത്യം പലപ്പോഴും ഇവർ മറന്നുപോകുന്നു. മലബന്ധം ബാധിച്ചവനെപോലെ മുഖഭാവമുള്ള മമ്മൂട്ടിയുടെ അഭിനയത്തെക്കാളും എന്തുകൊണ്ടും സുന്ദരമാണ് സീരിയൽ അഭിനേതാക്കളുടെ പ്രകടനം. സ്വന്തം ആരാധകൻ ശരീരത്തിൽ സ്പർശിച്ചതിനെ തുടർന്ന് ആ പാവത്തിന്റെ കരണത്തടിച്ച കഴുകനായ കലാകാരനെ കേരളം കണ്ടതാണ്, കേരള സമൂഹത്തിനായിരുന്നു അന്ന് വേദനിച്ചത്. കഫം, മലം, മൂത്രം, പേശികൾ, മാംസം തുടങ്ങിയവയെ തൊലിയാൽ കെട്ടിവച്ചിരിക്കുന്ന ഒരു മാംസ പിണ്ഡത്തെ സ്പർശിച്ചത്തിൽ ഒരാളെ തല്ലാൻ മാത്രം എന്തിരിക്കുന്നു ? എല്ലാവരേയും പോലെതന്നെ മമ്മൂട്ടിയുടെ മലദ്വാരവും ഓട്ടവീണതാണെന്നും എല്ലാ മനുഷ്യരും ഒരുപോലെയാണെന്നും ആരാധകനെ തല്ലിയതിനെ തുടർന്ന് ഞാൻ പ്രതികരിച്ചിരുന്നു.

ജലദോഷം ഒരു വലിയ രോഗമല്ല, എന്നാൽ അതുപിടിപ്പെട്ടാൽ ഒരുതരം അസ്വസ്ഥതയാണ്, മൂക്കളപോലൊരു അസ്വസ്ഥതയാണ് മമ്മൂട്ടിയെന്ന് പറയാതെ വയ്യ. മെഗാ നടന്റെ വരവും ഇരിപ്പും പോക്കുംകണ്ടാൽ നാം മലശോധനക്ക് പോകുന്നപോലെയാണ് എനിക്ക് തോന്നുന്നത്, പലരും പറയാൻ ആഗ്രഹിച്ചതാണ് ഞാൻ പറഞ്ഞത്, ഇതിന്റെ പേരിൽ മൂക്കളകുട്ടി ഫാൻസ് എന്നെ മൂക്കിൽ കേറ്റുമെങ്കിൽ കേറ്റിക്കോട്ടേ. 

ഈ ലേഖനത്തിലെ ആരോപണങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ എന്ന് മറുനാടൻ മലയാളി പരിശോധിച്ചിട്ടില്ല. ഇതിൽ പറഞ്ഞിരിക്കുന്നത് ലേഖകന്റെ മാത്രം അഭിപ്രായമാണ്. മറുനാടൻ മലയാളിക്ക് ഈ അഭിപ്രായത്തോട് യാതൊരു യോജിപ്പുമില്ല-എഡിറ്റർ