ഷുഗർലാന്റ്: ഹൂസ്റ്റൺ ഷുഗർലാന്റ് സ്റ്റി കൗൺസിലിലേക്ക് മെയ് 5 ന്നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ വംശജനും അറ്റോർണിയുമായഹിമേഷ് ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.നാലാം തവണമത്സരത്തിനിറങ്ങിയ ഗാന്ധിക്ക് ആകെ പോൾ ചെയ്ത 4353 വോട്ടുകളും ലഭിച്ചു.

കൗൺസിലിലേക്കുള്ള തന്റെഅവസാന മത്സരത്തിൽ ഐക്യ കണ്ഠേനെതിരഞ്ഞെടുത്തതിൽ എല്ലാ വോട്ടർമാരോടും പ്രത്യേകം നന്ദിരേഖപ്പെടുത്തുന്നതായും, വിജയത്തിൽ അഭിമാനിക്കുന്നതായും ഗാന്ധിപറഞ്ഞു.2012 ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കൗൺസിലിലെഏറ്റവും പ്രായം കുറഞ്ഞ (35) അംഗമായിരുന്നു ഗാന്ധി.

കൗൺസിലർ എന്ന നിലയിൽ സിറ്റിയുടെ വിവിധ കമ്മറ്റികളിൽപ്രവർത്തിക്കുവാൻ അവസരം ലഭിച്ചതായും ഗാന്ധി പറഞ്ഞു.ഹൂസ്റ്റൺബിസിനസ്സ് ജേർണൽ നാൽപത് വയസ്സിന് താഴെയുള്ള യുവനേതാക്കളെഅംഗീകരിച്ചതിൽ ഗാന്ധിയും ഉൾപ്പെട്ടിരുന്നു.ലൊ ഫേം ഡയറക്ടറും,
്അറ്റോർണിയുമായ ഗാന്ധി,

ഹൂസ്റ്റൺ ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി ബി എയും,സൗത്ത് ടെക്സസ് കോളേജ് ഓഫ് ലൊയിൽ നിന്ന് നിയമ ബിരുദവുംനേടിയിട്ടുണ്ട്.ഭാര്യ ഫറയും, മകൾ ജെയസനുമൊത്ത് ടെൽഫറിലാണ് ഗാന്ധിതാമസിക്കുന്നത്