- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു താര വിവാഹത്തിനുകൂടി സാക്ഷ്യം വഹിച്ചു ബോളിവുഡ്; ഹിമേഷ് രേഷാമിയക്ക് വീണ്ടും മാഗല്യം; ടെലിവിഷൻ താരം സോണിയ കപൂറിനെയാണ് താലി ചാർത്തിയത്; വിരാമമിട്ടത് 22 വർഷത്തെ ദാമ്പത്യത്തിന്
മുംബൈ: ബോളിവുഡിൽ മാഗല്യങ്ങളുടെ കാലമാണ്. ഇതാ വീണ്ടും ഒരു താര വിവാഹത്തിനുകൂടിയാണ് ബോളവുഡ് സാക്ഷ്യം വഹിച്ചത്. സോനം കപൂറിന്റേയും ആനന്ദ് അഹൂജയുടേയും വിവാഹത്തിന്റെ അലയൊലി മാറും മുമ്പാണ് മറ്റൊരു താരം വിവാഹിതനായിരിക്കുന്നത്. ബോളിവുഡ് ഗായകനും നടനുമായ ഹിമേഷ് രേഷാമിയാണ് രണ്ടാമതും വിവാഹിതനായത്. ഏറെ നാളായി പ്രണയത്തിലായിരുന്ന ടെലിവിഷൻ താരം സോണിയ കപൂറിനെയാണ് അദ്ദേഹം ജീവിത സഖിയാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു വിവാഹ ചടങ്ങ്.ഹിമേഷ് ഗുജറാത്തി സംഗീതസംവിധായകനായ വിപിൻ രേഷാമിയയുടെ മകനാണ്. മാതാവ് മധു രേഷാമിയ. ആദ്യ ഭാര്യയിൽ നിന്നും 2017ൽ വിവാഹമോചിതനായാണ് അദ്ദേഹം രണ്ടാമത് വിവാഹിതനായത്. 22 വർഷത്തെ വിവാഹജീവിതത്തിനാണ് ഹിമേഷും ഭാര്യ കോമളും വിരാമമിട്ടത്. ബോംബെ ഹൈക്കോടതിയാണ് ഇവർക്ക് വിവാഹമോചനം അനുവദിച്ചത്. പരസ്പര ധാരണയും ബഹുമാനവുമാണ് കുടുംബ ബന്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഹിമേഷ് അന്ന് പ്രതികരിച്ചിരുന്നു. തങ്ങൾ രണ്ടുപേരും ചേർന്നെടുത്ത തീരുമാനമാണ് ഇതെന്നും കുടുംബാംഗങ്ങൾക്കും വി
മുംബൈ: ബോളിവുഡിൽ മാഗല്യങ്ങളുടെ കാലമാണ്. ഇതാ വീണ്ടും ഒരു താര വിവാഹത്തിനുകൂടിയാണ് ബോളവുഡ് സാക്ഷ്യം വഹിച്ചത്. സോനം കപൂറിന്റേയും ആനന്ദ് അഹൂജയുടേയും വിവാഹത്തിന്റെ അലയൊലി മാറും മുമ്പാണ് മറ്റൊരു താരം വിവാഹിതനായിരിക്കുന്നത്.
ബോളിവുഡ് ഗായകനും നടനുമായ ഹിമേഷ് രേഷാമിയാണ് രണ്ടാമതും വിവാഹിതനായത്. ഏറെ നാളായി പ്രണയത്തിലായിരുന്ന ടെലിവിഷൻ താരം സോണിയ കപൂറിനെയാണ് അദ്ദേഹം ജീവിത സഖിയാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു വിവാഹ ചടങ്ങ്.ഹിമേഷ് ഗുജറാത്തി സംഗീതസംവിധായകനായ വിപിൻ രേഷാമിയയുടെ മകനാണ്. മാതാവ് മധു രേഷാമിയ.
ആദ്യ ഭാര്യയിൽ നിന്നും 2017ൽ വിവാഹമോചിതനായാണ് അദ്ദേഹം രണ്ടാമത് വിവാഹിതനായത്. 22 വർഷത്തെ വിവാഹജീവിതത്തിനാണ് ഹിമേഷും ഭാര്യ കോമളും വിരാമമിട്ടത്. ബോംബെ ഹൈക്കോടതിയാണ് ഇവർക്ക് വിവാഹമോചനം അനുവദിച്ചത്. പരസ്പര ധാരണയും ബഹുമാനവുമാണ് കുടുംബ ബന്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഹിമേഷ് അന്ന് പ്രതികരിച്ചിരുന്നു. തങ്ങൾ രണ്ടുപേരും ചേർന്നെടുത്ത തീരുമാനമാണ് ഇതെന്നും കുടുംബാംഗങ്ങൾക്കും വിവാഹമോചനത്തിൽ എതിർപ്പ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കോമൾ തന്റെ കുടുംബമായി എന്നും തുടരുമെന്നും എന്നും പിന്തുണ നൽകുമെന്നും ഹിമേഷ് വ്യക്തമാക്കിയിരുന്നു. ഇരുവർക്കും 'സ്വയം' എന്ന പേരിലുള്ള മകനുമുണ്ട്. നേരത്തെ സോണിയ കപൂറുമായി ചേർത്താണ് ഗോസിപ്പുകൾ വന്നിരുന്നു. നിരവധി ആൽബങ്ങളിലും ചിത്രങ്ങളിലും സംഗീതം ഒരുക്കിയ താരമാണ് ഹിമേഷ് രേഷ്മയ്യ. ഇതിന് പുറമെ ഗായകൻ, അഭിനേതാവ് എന്ന നിലയിലും തംരഗം ഉണ്ടാക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.