- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹനടിയെ ബലാത്സംഗംചെയ്ത ഹിന്ദി സീരിയൽ നടൻ അറസ്റ്റിൽ; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നു പരാതി
മുംബൈ: ബലാത്സംഗ കേസിൽ ഹിന്ദി സീരിയൽ നടൻ അഹ്വാൻ കുമാർ പൊലീസിന്റെ പിടിയിൽ. കാമുകിയായ സഹനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓശിവാര പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്. സീരിയലിന്റെ ഷൂട്ടിങ് സെറ്റിൽവച്ചാണ് അഹ്വാനുമായി പരിചയപ്പെട്ടതെന്ന് നടി പരാതിയിൽ പറയുന്നു. പരിചയം പ്രണയമായി വളർന്നതോടെ അഹ്വാൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്
മുംബൈ: ബലാത്സംഗ കേസിൽ ഹിന്ദി സീരിയൽ നടൻ അഹ്വാൻ കുമാർ പൊലീസിന്റെ പിടിയിൽ. കാമുകിയായ സഹനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓശിവാര പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.
സീരിയലിന്റെ ഷൂട്ടിങ് സെറ്റിൽവച്ചാണ് അഹ്വാനുമായി പരിചയപ്പെട്ടതെന്ന് നടി പരാതിയിൽ പറയുന്നു. പരിചയം പ്രണയമായി വളർന്നതോടെ അഹ്വാൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
2012ൽ മുംബൈ സംഗീതാ നഴ്‌സിങ് ഹോമിൽ അഡ്‌മിറ്റാക്കിയ തന്നെ ബലാൽക്കാരമായി അബോർഷനു വിധേയമാക്കിയെന്നും നടിയുടെ പരാതിയിൽ പറയുന്നു. തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജാതകം ചേരില്ലെന്നു പറഞ്ഞു. പിന്നീട് പലരെക്കൊണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇക്കാര്യത്തിൽ ദേഹോപദ്രവം നടത്തിയെന്നും നടിയുടെ പരാതിയിൽ പറയുന്നു. നേരത്തെ പരാതി നൽകിയെങ്കിലും അഹ്വാൻ സ്വാധീനമുപയോഗിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ നോക്കിയിരുന്നു. ഇത്തവണ മുംബൈ കമ്മീഷണർ രാജേഷ് മരിയയുടെ നിർദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റുചെയ്തത് എന്നും നടി പറയുന്നു.
സ്റ്റാർ വണ്ണിലെ 'ഗീത്' എന്ന സീരിയലിലാണ് അഹ്വാൻ ഒടുവിൽ അഭിനയിച്ചത്. ഒരു ബോളിവുഡ് സിനിമയിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്.