- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദി ട്രാൻസലേറ്റർ, പ്രധ്യാപക് തസ്തികകളിൽ എസ്എസ്സി നിയമനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ജൂനിയർ ഹിന്ദി ട്രാൻസലേറ്റർ, ജൂനിയർ ട്രാൻസലേറ്റർ, സീനിയർ ട്രാൻസലേറ്റർ എന്നിവയിലേക്കുള്ള കമ്പൈൻഡ് റിക്രൂട്ട്‌മെന്റും, ഹിന്ദി പ്രധ്യാപക് പരീക്ഷയും 2017 ജൂൺ 15ന് നടക്കും. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം http://ssckkr.kar.nic.in, www.ssc.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. കേരള കർണാടക റീജിയണിലുള്ളവരുടെ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന സമയം മെയ് 05ന് വൈകിട്ട് 5 മണിയാണ്. ഓൺലൈൻ മുഖേനയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. http://ssconline.nic.in എന്ന വിലാസത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വനിതാ ഉദ്യോഗാർത്ഥികൾ, എസി/എസ്ടി, വിഭിന്ന ശേഷിയുള്ളവർ, വിമുക്തഭടന്മാർ എന്നിവർ ഫീസടക്കേണ്ടതില്ല. രണ്ടു പേപ്പറുകളാണ് പരീക്ഷക്കുണ്ടാവുക. പേപ്പർ ഒന്ന് കമ്പ്യൂട്ടർ അധിഷ്ടിത ഒബ്ജക്ടീവ് രീതിയിലും, പേപ്പർ രണ്ട് ഡിസ്‌ക്രിപ്റ്റീവ് രീതിയിലുമായിരിക്കും. ഇംഗ്ലീഷ് ഭാഷ നിർബന്ധമോ, ഐച്ഛികമോ, പരീക്ഷാ മാധ്യമമായോ ഉള്ള ബിരുദവും ഹിന്ദിയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 2017
തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ജൂനിയർ ഹിന്ദി ട്രാൻസലേറ്റർ, ജൂനിയർ ട്രാൻസലേറ്റർ, സീനിയർ ട്രാൻസലേറ്റർ എന്നിവയിലേക്കുള്ള കമ്പൈൻഡ് റിക്രൂട്ട്‌മെന്റും, ഹിന്ദി പ്രധ്യാപക് പരീക്ഷയും 2017 ജൂൺ 15ന് നടക്കും. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം http://ssckkr.kar.nic.in, www.ssc.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. കേരള കർണാടക റീജിയണിലുള്ളവരുടെ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന സമയം മെയ് 05ന് വൈകിട്ട് 5 മണിയാണ്. ഓൺലൈൻ മുഖേനയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. http://ssconline.nic.in എന്ന വിലാസത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വനിതാ ഉദ്യോഗാർത്ഥികൾ, എസി/എസ്ടി, വിഭിന്ന ശേഷിയുള്ളവർ, വിമുക്തഭടന്മാർ എന്നിവർ ഫീസടക്കേണ്ടതില്ല.
രണ്ടു പേപ്പറുകളാണ് പരീക്ഷക്കുണ്ടാവുക. പേപ്പർ ഒന്ന് കമ്പ്യൂട്ടർ അധിഷ്ടിത ഒബ്ജക്ടീവ് രീതിയിലും, പേപ്പർ രണ്ട് ഡിസ്‌ക്രിപ്റ്റീവ് രീതിയിലുമായിരിക്കും. ഇംഗ്ലീഷ് ഭാഷ നിർബന്ധമോ, ഐച്ഛികമോ, പരീക്ഷാ മാധ്യമമായോ ഉള്ള ബിരുദവും ഹിന്ദിയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 2017 ജനുവരി ഒന്നിന് 30 വയസ്സാണ്. ഓരോ തസ്തികയ്ക്കും പ്രത്യേകം ആവശ്യമായ യോഗ്യതകൾ വെബ്‌സൈറ്റിലും വിജ്ഞാപനത്തിലും ലഭ്യമാണ്. ബംഗ്‌ളൂരു അടക്കമുള്ള എ-1 ക്ലാസ്സ് നഗരങ്ങളിൽ 45,000 രൂപയാണ് മാസശമ്പളം. ഒഴിവുകളുടെ എണ്ണംപിന്നീട് അറിയിക്കും.
കൂടുതൽ വിവരങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് അഞ്ചുമണിക്കുമിടയിൽ 080-25502520, 9483862020 എന്നീ നമ്പറിൽ വിളിക്കാവുന്നതാണ്.