- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹലാൽ സ്റ്റിക്കർ നീക്കണമെന്നാവശ്യപ്പെട്ട് ബേക്കറിയുടമയെ ഭീഷണിപ്പെടുത്തി; ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു അറസ്റ്റിൽ
കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു അറസ്റ്റിൽ. ഹലാൽ സ്റ്റിക്കർ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പാറക്കടവ് കുറുമശേരി ബേക്കറിയുടമയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ആർവി ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു. മതവികാരം വൃണപ്പെടുത്തത്തുന്ന പരാമർശങ്ങളുടെ പേരിലാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരം ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിയ്ക്കെതിരെ കേസ്.
ഡിസംബർ 28 -ാം തിയതിയാണ് സംഭവം. കുറുമശേരിയിൽ പ്രവർത്തനമാരംഭിച്ച കടയുടെ മുൻപിൽ ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ ഒട്ടിച്ച് വെച്ചിരുന്നു. ഈ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു ഐക്യവേദി പ്രവ4ത്തകർ എത്തി. കട ഉടമക്ക് സംഘടനയുടെ ലെറ്റർ പാഡിലുള്ള കത്ത് കൈമാറി. കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ നീക്കിയില്ലെങ്കിൽ സ്ഥാപനം ബഹിഷ്കരിക്കുമെന്നു0, പ്രതിഷേധ0 സ0ഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ താക്കീത്. വിവാദ0 ഒഴിവാക്കാൻ കട ഉടമ സ്റ്റിക്ക4 നീക്കി. ഇതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു ആർ വി ബാബുവിന്റെ വിവാദ യൂടൂബ് വീഡിയോ പോസ്റ്റ്.
സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധിച്ച പൊലീസ് വിഷയത്തിൽ ഇടപെട്ടു. കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുജയ്, ലെനിൻ, അരുൺ, ധനേഷ് എന്നിവരെയാണ് മതസ്പർധ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന കുറ്റം ചുമത്തി ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ