തൊടുപുഴ ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സർക്കാർ കൈക്കൊള്ളുന്ന ഹൈന്ദവ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ പത്താം തിയതി ബുധനാഴ്ച സംസ്ഥാന വ്യാപകമായി റോഡ് ഉപരോധം സംഘടിപ്പിക്കും.

ഇതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെ തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ റോഡ് ഉപരോധം സംഘടിപ്പിക്കും. ഉപരോധത്തിനു മുന്നോടിയായുള്ള പ്രകടനം രാവിലെ 10 മണിക്ക് തൊടുപുഴ ശ്രീകൃ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തു നിന്നും ആരംഭിക്കും. ഹിന്ദു ഐക്യവേദി ഇടുക്കി ജില്ലാ പ്രസിഡന്റ് വി. എം. ബാലൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്യും. ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന ജനറൽ സെക്രട്ടി എസ് പത്മഭൂഷൻ തുടങ്ങിയവർ പ്രസംഗിക്കും.