ബരിമല വിശ്വാസങ്ങളെയും ആചാരണളെയും ഇല്ലാതാക്കി ആത്മീയതയെ തകർക്കാനുള്ള ഗൂഢ ശ്രമമാണ് ഇടതു സർക്കാർ നടത്തുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.

പ്രതിവർഷം 20% തീർത്ഥാടക വർദ്ധനവും 20 കോടിയിൽ പരം ആളുകളും ഒന്നരകോടി കുടുംബങ്ങളും വ്രത ശുദ്ധിയോടുകൂടി ഇരിക്കുന്ന ലോകത്തിലെതന്നെ ഏക ധർമ്മ അനുഷ്ട്ടാനത്തിനെ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ഇതിനു പിന്നിൽ. ക്ഷേത്രം പൊതുസ്ഥലമാണെന്ന് വരുത്തി തീർത്തുകൊണ്ട് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ സമ്പത്തും സ്വത്തുവകകളും കൈക്കലാക്കുവാനുള്ള ഗൂഢ ശ്രമവും ഇതിനു പിന്നിലുണ്ട്. എന്നാൽ സർക്കാരിന്റെ ഏതു ഭീഷണിയെയും വിശ്വാസി സമൂഹം നാമജപത്തിലൂടെ തന്നെ തടയുമെന്നും ശബരിമല ആചാര അനുഷ്ട്ടാനങ്ങളെ തകർക്കാനുള്ള ഇടതു സർക്കാരിന്റെ ഗൂഢനീക്കം പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കർമ്മ സമിതി ആലപ്പുഴയിൽ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണിച്ചുകുളങ്ങര ക്ഷേത്രം മേൽശാന്തിയും വിശ്വഹിന്ദു പരിഷത് ജില്ലാ പ്രെസിഡന്റുമായ സുരേഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രജാപിതാ ബ്രഹ്മകുമാരീസ് രാജയോഗിനി ബി.കെ.ദിഷ ഭദ്രദീപം കൊളുത്തി. അമ്പലപ്പുഴ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്ര ശേഖരൻ നായർ ശരണമന്ത്രം ചൊല്ലിക്കൊടുത്തു.

ചിന്മയാമിഷൻ പ്രസിഡണ്ട് രാമരാജ വർമ്മ, ഗൗഡസാരസ്വത ബ്രാഹ്മണ സഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എ.സുരേഷ് കുമാർ, അഖില കേരള ധീവര സഭ താലൂക് പ്രസിഡണ്ട് കെ.പ്രദീപ്, കേരള വിശ്വകർമ്മ സഭ ജില്ലാ ജനറൽ സെക്രട്ടറി സി.പി.പുരുഷോത്തമൻ,മുന്നോക്ക ക്ഷേമ വനിത വിഭാഗം സംസ്ഥാന പ്രസിഡണ്ട് ഉഷാ നമ്പൂതിരി, എൻ.എസ്.എസ്.ചേർത്തല താലൂക് വൈസ് പ്രസിഡണ്ട് മുരളീകൃഷ്ണൻ, ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ വി.ജി.രാജ്‌മോഹൻ, കർമ്മ സമിതി ജില്ലാ സംയോജക് എസ്.ജയകൃഷ്ണൻ, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി എസ്.വിനോദ് എന്നിവർ സംസാരിച്ചു.