ലക്‌നൗ: ലൗ ജിഹാദ് തടയാൻ പുതിയ ഐഡിയയുമായി ഹിന്ദു ജാഗ്രൺ രംഗത്ത്. ഇതിനായി ഹിന്ദുപുരുഷന്മാരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകൾക്ക് വേണ്ട സഹായങ്ങൾ നൽകാനാണ് ഹിന്ദു ജാഗ്രൺ മഞ്ചിന്റെ തീരുമാനം. അടുത്ത ആഴ്ച മുതൽ ഇത്തരത്തിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സുരക്ഷ, സാമ്പത്തിക, സാമൂഹിക പിന്തുണ തങ്ങൾ നൽകുമെന്നാണ് ആർഎസ്എസിന്റെ പോഷകസംഘടനയായ ഹിന്ദു ജാഗര മഞ്ച് അറിയിച്ചത്.

ലൗജിഹാദിനെതിരെ ഉള്ള നീക്കമാണ് ഇതെന്ന് ഹിന്ദു ജാഗ്രൺ മഞ്ച് തലവൻ അജു ചൗഹാൻ തുറന്ന് പറയുന്നു. എന്നാൽ ലൗ ജിഹാദ് പോലെ അല്ല തങ്ങൾ എന്നാണ് സംഘടനയുടെ വാദം. ഹിന്ദു ആചാരങ്ങൾ പ്രകാരമായിരിക്കും വിവാഹങ്ങൾ സംഘടിപ്പിക്കുന്നതെങ്കിലും മുസ്ലിം സ്ത്രീകൾ മതപരിവർത്തനം നടത്തേണ്ടതില്ലെന്നാണ് ഹിന്ദു ജാഗ്രൺ മഞ്ച് തലവൻ പറയുന്നത്.

ലൗ ജിഹാദിൽ മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ മാത്രമാണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി അവർ ഹിന്ദുക്കൾ ധരിക്കുന്നത് പോലെ കൈയിൽ ചരട് കെട്ടുകയും നെറ്റിയിൽ കുറിതൊടുകയും ചെയ്യുന്നു അത് പോലെത്തന്നെ ഒരു മുസ്ലിം പെൺകുട്ടി മുസ്ലിം കുടുംബത്തിലേക്ക് വിവാഹം ചെയ്യപ്പെടുമ്പോൾ പത്ത് കുട്ടികളെയെങ്കിലും സൃഷ്ടിക്കുന്നുണ്ട്.അവർ വളർന്നുവരുമ്പോൾ ഹിന്ദുക്കൾക്കെതിരെ സംസാരിക്കുകയും ചെയ്യുന്നു.

എന്നാൽ എന്നാൽ ഹിന്ദു കുടുംബത്തിലേക്ക് വരുമ്പോൾ അത്ര കുട്ടികളെ സൃഷ്ടിക്കേണ്ടി വരില്ലെന്നും പെൺകുട്ടി ഹിന്ദു ജനസംഖ്യയുടെ ഭാഗമാകുകയാണ് ചെയ്യുന്നത് എന്നും അജു ചൗഹാൻ പറയുന്നു. 'ബേട്ടി ബചാവോ, ബാഹു ലാവോ' എന്ന പരിപാടിയിലൂടെ വരുന്ന ആറ് മാസം കൊണ്ട് 2,100 ദമ്പതികളുടെ വിവാഹം നടത്താനാണ് സംഘടന ലക്ഷ്യമിടുന്നത്.