മീററ്റ്: ബോളിവുഡ് താരങ്ങളായ ആമിർ ഖാനും ഷാരൂഖ് ഖാനും എതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണമെന്ന് ഹിന്ദു മഹാസഭ. രാജ്യത്ത് അസഹിഷ്ണുത നിലനിൽക്കുന്നുവെന്നു പറഞ്ഞ ആമിർ പാക്കിസ്ഥാനിലേക്കു പോകുന്നതാണ് ഇന്ത്യക്കു നല്ലതെന്നും ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി മുന്നാ കുമാർ ശർമ പറഞ്ഞു.