കൊച്ചി: മുസ്ലിം സ്ത്രീകൾക്ക് പ്രാർത്ഥനയ്ക്കായി പള്ളിയിൽ പ്രവേശനത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദുമഹാ സഭ നൽകിയ ഹരജി ഹൈക്കോടതി തള്ളി. ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും പള്ളിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീയും പരാതി നൽകിയിട്ടില്ലെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് റിഷികേശ് റോയ്, എ.കെ.ജെ നമ്പ്യാർ എന്നിവരടങ്ങിയെ ഡിവിഷൻ ബെഞ്ചാണ് ഹരജി തള്ളി. ശബരിമല വിധിയുടെ സാഹചര്യത്തിലാണ് ഹിന്ദുമഹാസഭ ഹരജി നൽകിയിരുന്നത്.

മുസ്ലിം സ്ത്രീകളെ പള്ളിയിൽ കയറ്റാത്തത് ഭരണഘടനയുടെ 14,21 വകുപ്പുകളുടെ ലംഘനമാണെന്നും മക്കയിലെ സ്ത്രീകളുടെ പള്ളിപ്രവേശനം പരിഗണിച്ച് ഇക്കാര്യം പുനപരിശോധിക്കണമെന്നായിരുന്നു ഹരജി.