നാഗ്പൂർ;ഹിന്ദു സ്ത്രീകൾ പത്ത് കുട്ടികളെ പ്രസവിച്ചാൽ മാത്രമേ നരേന്ദ്ര മോദിക്ക് അധികാരം നിലനിർത്താൻ സാധിക്കുവെന്നു സ്വാമി വസുദേവാനന്ദ സരസ്വതി. അലഹബാദിൽ നടന്ന മേഘ്‌മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ഭൂരിപക്ഷം ഉയർത്താൻ തന്നെ ഇത് ആവശ്യമാണ്. പത്തു കുട്ടികളിൽ അഞ്ചു പേർ കർഷകൻ, ഐഎഎസ്, സൈിനക സേവനം, ആഭ്യന്തര സുരക്ഷ, സാമൂഹിക പ്രവർത്തകൻ എന്നിവരാകണം. ബാക്കിയുള്ളവർ സന്യാസികളാകണം. ഇവരെ പഠിപ്പിക്കാനുള്ള ചുമതലയും മറ്റു കാര്യങ്ങളും തങ്ങൾ ഏറ്റെടുത്തോളാം.

ഹിന്ദുക്കൾ ഒന്നിച്ചതുകൊണ്ടാണ് മോദി പ്രധാനമന്ത്രിയായത്. ഹിന്ദുക്കളിൽ നിന്നാണ് എല്ലാ മതവും ഉടലെടുത്തത്. അതിനാൽ അവർ തിരിച്ചുവരുവാൻ തയാറാകണം, ഘർവാപസിയെ അനുകൂലിച്ച് സ്വാമി പറയുന്നു.നേരത്തേ ബിജെപി എംപി സാക്ഷി മഹാരാജ് ഹിന്ദു സ്ത്രീകൾ നാലു കുട്ടികളെ പ്രസവിക്കണമെന്ന് പറഞ്ഞിരുന്നു. ഹിന്ദു മതത്തെ സംരക്ഷിക്കാൻ നാലു കുട്ടികളെ പ്രസവിക്കാനാണ് സാക്ഷി മഹാരാജ് സ്ത്രീകളോട് ആവശ്യപ്പെട്ടത്.

നാഗ്പൂരിൽ നടന്ന സംസ്‌ക്രതി മഹാകുഭത്തിലാണ് രണ്ട് കുട്ടികൾ എന്ന ചിന്താഗതികൾ മാറേണ്ടകാലം കഴിഞ്ഞു. പത്ത് കുട്ടികൾക്ക് നിങ്ങൾ ധൈര്യമായി ജന്മം നൽകിക്കോലു, ബാക്കിക്കാര്യം ദൈവം നോക്കിക്കോളും എന്നാണ് വസുദേവാനന്ദ സരസ്വതി പ്രസ്താവന നടത്തിയത്.