- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തിസാന്ദ്രമായി ആലുവ മണപ്പുറം; പൂർവികരെ സ്മരിച്ചും വ്രതമനുഷ്ഠിച്ചും ഭക്തരുടെ ഒഴുക്ക്; ഹൈന്ദവർക്ക് ഇന്ന് മഹാ ശിവരാത്രി ആഘോഷം
ആലുവ:ലോകരക്ഷയ്ക്കു കാളകൂട വിഷം വിഴുങ്ങിയ ഭഗവാൻ പരമശിവനെ രക്ഷിക്കാൻ പാർവതി ദേവിയും ശിവഗണങ്ങളും രാത്രി ഉറക്കമൊഴിഞ്ഞതിന്റെ ഓർമയുണർത്തുന്ന മഹാശിവരാത്രി ഇന്ന്. പൂർവികരെ സ്മരിച്ചും വ്രതമനുഷ്ഠിച്ചും എത്തുന്ന ജനസഹസ്രങ്ങൾ പുണ്യനദിയായ പെരിയാറിന്റെ കരയിൽ ഇന്ന് അർധരാത്രി മുതൽ പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തും. കുംഭത്തിലെ അമാവാസിയായ ഞായർ രാവിലെ 10 വരെ ഇതു തുടരും. പെരിയാർ തീരത്തു ദേവസ്വം ബോർഡ് ഇരുന്നൂറോളം ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. കാർമികത്വം വഹിക്കാൻ അഞ്ഞൂറോളം പുരോഹിതർ ഉണ്ടാകും. അലങ്കാര ദീപങ്ങളുടെ വർണപ്രഭയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ് മണപ്പുറം. മഹാദേവ ക്ഷേത്രത്തിൽ ഇന്നു രാത്രി 12നു നവകം, ശ്രീഭൂതബലി, കലശാഭിഷേകം. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമായാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാല
ആലുവ:ലോകരക്ഷയ്ക്കു കാളകൂട വിഷം വിഴുങ്ങിയ ഭഗവാൻ പരമശിവനെ രക്ഷിക്കാൻ പാർവതി ദേവിയും ശിവഗണങ്ങളും രാത്രി ഉറക്കമൊഴിഞ്ഞതിന്റെ ഓർമയുണർത്തുന്ന മഹാശിവരാത്രി ഇന്ന്. പൂർവികരെ സ്മരിച്ചും വ്രതമനുഷ്ഠിച്ചും എത്തുന്ന ജനസഹസ്രങ്ങൾ പുണ്യനദിയായ പെരിയാറിന്റെ കരയിൽ ഇന്ന് അർധരാത്രി മുതൽ പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തും. കുംഭത്തിലെ അമാവാസിയായ ഞായർ രാവിലെ 10 വരെ ഇതു തുടരും.
പെരിയാർ തീരത്തു ദേവസ്വം ബോർഡ് ഇരുന്നൂറോളം ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. കാർമികത്വം വഹിക്കാൻ അഞ്ഞൂറോളം പുരോഹിതർ ഉണ്ടാകും. അലങ്കാര ദീപങ്ങളുടെ വർണപ്രഭയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ് മണപ്പുറം. മഹാദേവ ക്ഷേത്രത്തിൽ ഇന്നു രാത്രി 12നു നവകം, ശ്രീഭൂതബലി, കലശാഭിഷേകം.
കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമായാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനുംകൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികൾ ഈ ദിനത്തിൽ ഭാങ്ക് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കം. ശിവന്റെ ഇഷ്ട പാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം.കേരളത്തിൽ ആലുവ ക്ഷേത്രം ,മാന്നാർ തൃക്കുരട്ടി ക്ഷേത്രം ,പടനിലം പരബ്രഹ്മ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കും.