- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- COMMODITIES
ആശ്രിത വിസയിലുള്ളവരുടെ ജോലി; താത്കാലിക വർക് പെർമെറ്റുമായി സൗദി തൊഴിൽ മന്ത്രാലയം; വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും ജോലി ചെയ്യാൻ അവസരം
റിയാദ്: സൗദിയിൽ തൊഴിൽ വിസയുള്ള വിദേശികളുടെ ആശ്രിതരായി കഴിയുന്നവരെ ജോലി സംബന്ധിച്ച നിലപാടുമായി സൗദി തൊഴിൽ മന്ത്രാലയം രംഗത്തെത്തി. ആശ്രിത വിസയിലുള്ളവർക്ക് തൊഴിൽ ചെയുന്നതിന് താൽക്കാലിക വർക്ക് പെർമ്മിറ്റ് ലഭിക്കാൻ തൊഴിൽ മന്ത്രാലയം പുതിയ പദ്ധതി തയ്യാറാക്കിതോടെയാണ് ആശ്രീത വിസക്കാരുടെ ജോലിക്കാര്യത്തിൽ തീരുമാനമായത്. സ്പോൺസർഷിപ
റിയാദ്: സൗദിയിൽ തൊഴിൽ വിസയുള്ള വിദേശികളുടെ ആശ്രിതരായി കഴിയുന്നവരെ ജോലി സംബന്ധിച്ച നിലപാടുമായി സൗദി തൊഴിൽ മന്ത്രാലയം രംഗത്തെത്തി. ആശ്രിത വിസയിലുള്ളവർക്ക് തൊഴിൽ ചെയുന്നതിന് താൽക്കാലിക വർക്ക് പെർമ്മിറ്റ് ലഭിക്കാൻ തൊഴിൽ മന്ത്രാലയം പുതിയ പദ്ധതി തയ്യാറാക്കിതോടെയാണ് ആശ്രീത വിസക്കാരുടെ ജോലിക്കാര്യത്തിൽ തീരുമാനമായത്.
സ്‌പോൺസർഷിപ്പ് മാറാതെ തന്നെ ജോലി ചെയ്യുന്നതിനുള്ള അനുമതി ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അജീർ പദ്ധതി മുഖേന വർക്ക് പെർമിറ്റ് ലഭിക്കാൻ 1500 റിയാൽ ഈടാക്കും. ഇതോടെ വിദേശ തൊഴിലാളികളുടെ ആശ്രിതർക്ക് തൊഴിലെടുക്കുന്നതിന്
നിയമസാധുതയാകും.ഒരു വർഷത്തെ കാലാവധിയായിരിക്കും വർക് പെർമിറ്റിന് ഉണ്ടാവുക. ഇത് പുതുക്കുന്നതിന് വീണ്ടും 1500 റിയാൽ ഫീസീടാക്കും. അതേസമയം ഫീസ് അടക്കുന്നതിനുള്ള രീതിയെ കുറിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല.
ഇപ്പോൾ അജീർ പദ്ധതിയിൽ രജിസ്‌ട്രേഷൻ നടപടികൾ മാത്രമാണ് ആരംഭിച്ചതെന്നും ഫീസ് ഈടാക്കുന്ന രീതി സംബന്ധമായ വ്യവസ്ഥകൾ പിന്നീട് വ്യക്തമാക്കുമെന്നുമാണ് അജീർ വെബ്‌സൈറ്റിലുള്ളത്. സ്ഥാപനങ്ങളുമായി നിയമാനുസൃതമായുണ്ടാക്കുന്ന കാലാവധിയുള്ള കരാർ ഉള്ളവർക്ക് മാത്രമാണ് വർക്ക് പെർമിറ്റ് ലഭിക്കുക. ആരോഗ്യ സ്ഥാപനങ്ങൾ, വിദേശ സ്‌കൂളുകൾ, സ്വകാര്യ സ്‌കൂളുകൾ എന്നിവക്കാണ് പദ്ധതി പ്രധാനമായും പ്രയോജനപ്പെടുക. വിദ്യാഭ്യാസ മേഖലയിൽ അദ്ധ്യാപനത്തിന് മാത്രമേ അജീർ മുഖേന തൊഴിലാളികളെ നിയമിക്കാനാവുകയുള്ളൂ.
അജീർ മുഖേന തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾ നിലവിലുള്ള നിതാഖാത്ത് വ്യവസ്ഥകൾ പാലിച്ചിരിക്കണം. താൽക്കാലിക വർക്ക് പെർമിറ്റുമായി ജോലിചെയ്യുന്ന ആശ്രിത വിസയിലുള്ളവർ രാജ്യത്തെ തൊഴിൽ നിയമങ്ങൾക്ക് വിധേയരായിരിക്കും. എന്നാൽ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇവരെ ഫൈനൽ എക്‌സിറ്റ് അടിക്കാനുള്ള അവകാശം ഉണ്ടായിരിക്കില്ല.
അജീർ വ്യവസ്ഥ പ്രകാരം വിദേശികളുടെ ആശ്രിതരെ ജോലിക്കവയ്ക്കുന്ന സ്വകാര്യ, വിദേശ ഇന്റർനാഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിത്വാഖാത്ത് പ്രകാരം മധ്യ വിഭാഗം പച്ച, ഉയർന്ന പച്ച, എക്‌സലന്റ് തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്നവയായിരിക്കണമെന്ന് തൊഴിൽ മന്ത്രാലയം ആസൂത്രണ വിഭാഗം സെക്രട്ടറി ഡോ. സാമി അൽഹമൂദ് അറിയിച്ചു. വിദേശികളുടെ ആശ്രിത വിസയിൽ കഴിയുന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഭാര്യ, ഭർത്താവ്, മക്കൾ തുടങ്ങിയവർക്കാണ് ഇത്തരത്തിൽ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ സാധിക്കുക. ജോലി
ചെയ്യുന്നതിന് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുമതി കരസ്ഥമാക്കേണ്ടതുണ്ട്.
സ്ഥാപനവും ജീവനക്കാരനും തമ്മിൽ തൊഴിൽ കരാറുണ്ടായിരിക്കണം. കരാർ കാലാവധി കഴിഞ്ഞാൽ ജീവനക്കാരെ എക്‌സിറ്റിൽ വിടുന്നതിന് സ്ഥാപന ഉടമക്ക് അവകാശമുണ്ടാവില്ല. നിത്വാഖാത്ത് പ്രകാരം ഒരു വിദേശ ജീവനക്കാരന് പകരമായാണ് ഒരു ആശ്രിത വ്യക്തിയെ കണക്കാക്കുക. അജീർ വ്യവസ്ഥ പ്രകാരം ജോലി ചെയ്യുന്ന ആശ്രിതർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.