- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാവീദിന്റെ മകൻ സോളമന്റെ കാലം മുതൽ തുടങ്ങുന്നു ജറുസലേം ചരിതം. യഹൂദ- ക്രൈസ്തവ- ഇസ്ലാം വിശ്വാസങ്ങൾ കെട്ടുപിണയുന്ന ഭൂമിയിൽ ഇന്നു വിളയുന്നത് വിവാദമാണ് . നൂറ്റാണ്ടുകൾ പഴക്കമുള്ള ജറുസലേമിന്റെ ചരിത്രം അറിയാം
ബി.സി 3000 മുതൽ നിലനിൽക്കുന്ന ജറുസലേം കാനാൻകാരുടെ നഗരമായിരുന്നു. പിൽക്കാലത്ത് ദാവീദിന്റെ മകൻ സോളമൻ അവിടെ ഒന്നാമത്തെ യഹൂദ ക്ഷേത്രം നിർമ്മിച്ചു. ബാബിലോണിയാക്കാരും റോമാക്കാരും പേർഷ്യക്കാരും നഗരത്തിൽ ആക്രമണൾ നടത്തി. മധ്യകാലത്ത് മുസ്ലിംകളും ക്രൈസ്തവരും ജറുസലേമിനു വേണ്ടി പൊരുതി. 1947-ൽ ഇസ്രയേലിനും ജോർദ്ദാനുമായി നഗരം ഭാഗിക്കപ്പെട്ടു.1967-ൽ യുദ്ധത്തിലൂടെ ഇസ്രയേൽ പൂർണ്ണമായും ജറുസലേം നഗരം പിടിച്ചെടുത്തു.1980-ൽ തലസ്ഥാനമായി ഇസ്രയേൽ ജറുസലേമിനെ പ്രഖ്യാപിച്ചു. എന്നാൽ ഈ പദവി ഐക്യരാഷ്ട്രസഭ അംഗീകരിച്ചില്ല. ഇസ്രയേൽ-ഫലസ്തീൻ പ്രശ്‌നത്തിലെ കാതലായ തർക്കങ്ങളിലൊന്ന് ജെറുസലേമിനെ സംബന്ധിച്ചാണ്. ഫലസ്തീൻകാരും കിഴക്കൻ യെരുശലേം തങ്ങളുടെ തലസ്ഥാനമാണെന്നു അവകാശപ്പെടുന്നു. 1980ൽ ഇസ്രയേൽ രാജ്യത്തിന്റെ ഭാഗമാണ് ജറുസലേമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജറുസലേം പ്രഖ്യാപനമാണ് ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ ജറുസലേമിലേയ്ക്ക് തിരിക്കുന്നത്
ബി.സി 3000 മുതൽ നിലനിൽക്കുന്ന ജറുസലേം കാനാൻകാരുടെ നഗരമായിരുന്നു. പിൽക്കാലത്ത് ദാവീദിന്റെ മകൻ സോളമൻ അവിടെ ഒന്നാമത്തെ യഹൂദ ക്ഷേത്രം നിർമ്മിച്ചു. ബാബിലോണിയാക്കാരും റോമാക്കാരും പേർഷ്യക്കാരും നഗരത്തിൽ ആക്രമണൾ നടത്തി. മധ്യകാലത്ത് മുസ്ലിംകളും ക്രൈസ്തവരും ജറുസലേമിനു വേണ്ടി പൊരുതി. 1947-ൽ ഇസ്രയേലിനും ജോർദ്ദാനുമായി നഗരം ഭാഗിക്കപ്പെട്ടു.1967-ൽ യുദ്ധത്തിലൂടെ ഇസ്രയേൽ പൂർണ്ണമായും ജറുസലേം നഗരം പിടിച്ചെടുത്തു.1980-ൽ തലസ്ഥാനമായി ഇസ്രയേൽ ജറുസലേമിനെ പ്രഖ്യാപിച്ചു. എന്നാൽ ഈ പദവി ഐക്യരാഷ്ട്രസഭ അംഗീകരിച്ചില്ല.
ഇസ്രയേൽ-ഫലസ്തീൻ പ്രശ്‌നത്തിലെ കാതലായ തർക്കങ്ങളിലൊന്ന് ജെറുസലേമിനെ സംബന്ധിച്ചാണ്. ഫലസ്തീൻകാരും കിഴക്കൻ യെരുശലേം തങ്ങളുടെ തലസ്ഥാനമാണെന്നു അവകാശപ്പെടുന്നു. 1980ൽ ഇസ്രയേൽ രാജ്യത്തിന്റെ ഭാഗമാണ് ജറുസലേമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജറുസലേം പ്രഖ്യാപനമാണ് ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ ജറുസലേമിലേയ്ക്ക് തിരിക്കുന്നത്