ദുബായ്: കലാലയ കാല സുഹൃത്തുക്കളും മധുരനാരങ്ങ എന്ന മലയാള ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചേർന്ന് 'ഹിറ്റ് ഓണം' എന്ന പേരില് നടത്തിയ ഓണാഘോഷ പരിപാടി അവിസ്മരണീയമായി. ചടങ്ങിൽ നടവഴികളിലെ നേരുകൾ' എന്ന പ്രഥമ നോവലിലൂടെ മലയാളി വായനക്കാരുടെ മനസിൽ ഇടം കണ്ടെത്തിയ ഷെമി ക്ക് പുരസ്‌കാരം നല്കി. തന്റെ പുസ്തകത്തിന്റെ റോയൽറ്റി എക്കാലത്തേക്കും തെരുവിലെ അനാഥ ബാല്യങ്ങൾക്കാണ് നല്കുന്നത് എന്ന പുണ്യ പ്രവർത്തിയാണ് ഷെമിയെ പുരസ്‌കാരത്തിന് അർഹയാക്കിയത് .

ഗായിക എസ് .ജാനകിയെ കുറിച്ച് അഭിലാഷ് പുതുക്കാട് എഴുതിയ എസ് ജാനകി ആലാപനത്തിലെ 'തേനും വയമ്പും ' എന്ന പുസ്തകത്തിന്റെ പ്രകാശനം അറബ് കവി ഡോ .ഷിഹാബ് ഗാനെം നിർവഹിച്ചു .25 വർഷം കൊണ്ട് അഞ്ഞൂറിൽ പരം സിനിമകളിൽ അഭിനയിച്ച സാദിക്കിനെ ആദരിച്ചു.

ബിജു മേനോൻ ,പാർവതിരതീഷ് ,നീരജ് മാധവ് ,മിഥുൻ രമേശ്, പത്മരാജ് രതീഷ് ,അപർണ നായർ ,ജയ്‌സ് ജോസ്, ക്രിസ്, സംവിധായകൻ സുഗീത് എന്നിവരെയും മറ്റു അണിയറ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.ഗായകരായ സുദീപ് കുമാർ ,സിതാര,ദുർഗാ വിശ്വനാഥ് ,ശരത് എന്നിവരുടെ ഗാനവിരുന്നുമുണ്ടായിരുന്നു.

മിഥുൻ ,അർഫാസ് ,ഡോണ എന്നിവർ അവതാരകരായിരുന്നു.നേരത്തെ പൂക്കളം ,ഓണസദ്യ, ചെണ്ടമേളം,തിരുവാതിര കളി, മലയാളി മങ്ക,സാഫി സെൻ (സാബു മാവേലിക്കര) ന്റെ സാക്‌സഫോൺ സോളോ എന്നിവ നടന്നു .