- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾ പുരുഷന്മാരെ തേടുന്നു..എസ്‌കോർട്ട് സർവീസിന് ബന്ധപ്പെടുക; ക്ലാസിഫൈഡ് ഓൺലൈൻ പരസ്യം കണ്ട് വിളിച്ചാൽ ആവശ്യക്കാരനാണെന്ന് ഉറപ്പിക്കും വരെ പരീക്ഷണം; സെലിബ്രിറ്റികളെ വരെ വാഗ്ദാനം ചെയ്യുന്ന ഇടനിലക്കാരന് ഇടപാടുറപ്പിച്ചാൽ കിട്ടുന്നത് പെരുത്ത പണം; കൊച്ചി പഴയ കൊച്ചിയല്ലെന്ന് തെളിയിച്ച് കടിഞ്ഞാണില്ലാതെ ഹൈടെക് പെൺവാണിഭസംഘങ്ങൾ
കൊച്ചി: എസ്‌കോർട്ട് എന്ന വാക്ക് കേട്ടാൽ പെട്ടെന്ന് ഓർമ വരിക വിഐപികളുടെ പിന്നാലെ ചീറി പായുന്ന പൊലീസ് വാഹനങ്ങളാണ്.സുരക്ഷിത യാത്ര ഒരുക്കുക എന്നതാണ് ലക്ഷ്യം. കാലം മാറുമ്പോൾ വാക്കുകൾക്കും അർഥഭേദങ്ങൾ ഉണ്ടാകും. എസ്‌കോർട്ട് അത്തരമൊരുവാക്കാണ്. ഹൈടെക്ക് പെൺവാണിഭക്കാർ ഉപയോഗിക്കുന്ന ചെല്ലപ്പേരാണ് ഇപ്പോൾ എസ്‌കോർട്ട് സർവീസ്. ഇടക്കാലത്ത് പത്തി താഴ്‌ത്തിയ പെൺവാണിഭസംഘങ്ങൾ വീണ്ടും തല ഉയർത്തിയിരിക്കുകയാണ്.ഓപ്പറേഷൻ ബിഗ്ഡാഡി പോലുള്ള രഹസ്യനീക്കങ്ങൾ വഴി ഇത്തരം സംഘങ്ങളെ ഒതുക്കിയ പൊലീസ് ആലസ്യത്തിലായതാണ് ഇത്തരം സംഘങ്ങൾ കൂണുപോലെ മുളയ്ക്കാൻ കാരണമെന്നാണ് ആരോപണം. കൊച്ചി പഴയ കൊച്ചിയല്ല എന്നത് വെറും സിനിമാ ഡയലോഗ് മാത്രമല്ലെന്ന് കൊച്ചുകുട്ടികൾക്ക് പോലും അറിയാം.റേവ് പാർട്ടികളിലും മറ്റും ഒഴുകുന്ന മദ്യത്തിനും മയക്കുമരുന്നിനും കണക്കില്ല. ഇത്തരം കേന്ദ്രങ്ങളിൽ അനാശാസ്യപ്രവർത്തനങ്ങളും നടക്കുന്നതായി ആരോപണങ്ങൾ ഉയരാറുണ്ടെങ്കിലും ന്യൂജൻ കാലത്തിന്റെ ലൈസൻസ് വച്ച് പ്രതിരോധിക്കാറാണ് പതിവ്. വെറുമൊരു ഫോൺ കോൾ..വേണ്ട മിസ്ഡ് കോൾ മതി..ഇടപാട
കൊച്ചി: എസ്‌കോർട്ട് എന്ന വാക്ക് കേട്ടാൽ പെട്ടെന്ന് ഓർമ വരിക വിഐപികളുടെ പിന്നാലെ ചീറി പായുന്ന പൊലീസ് വാഹനങ്ങളാണ്.സുരക്ഷിത യാത്ര ഒരുക്കുക എന്നതാണ് ലക്ഷ്യം. കാലം മാറുമ്പോൾ വാക്കുകൾക്കും അർഥഭേദങ്ങൾ ഉണ്ടാകും. എസ്‌കോർട്ട് അത്തരമൊരുവാക്കാണ്. ഹൈടെക്ക് പെൺവാണിഭക്കാർ ഉപയോഗിക്കുന്ന ചെല്ലപ്പേരാണ് ഇപ്പോൾ എസ്‌കോർട്ട് സർവീസ്. ഇടക്കാലത്ത് പത്തി താഴ്‌ത്തിയ പെൺവാണിഭസംഘങ്ങൾ വീണ്ടും തല ഉയർത്തിയിരിക്കുകയാണ്.ഓപ്പറേഷൻ ബിഗ്ഡാഡി പോലുള്ള രഹസ്യനീക്കങ്ങൾ വഴി ഇത്തരം സംഘങ്ങളെ ഒതുക്കിയ പൊലീസ് ആലസ്യത്തിലായതാണ് ഇത്തരം സംഘങ്ങൾ കൂണുപോലെ മുളയ്ക്കാൻ കാരണമെന്നാണ് ആരോപണം.
കൊച്ചി പഴയ കൊച്ചിയല്ല എന്നത് വെറും സിനിമാ ഡയലോഗ് മാത്രമല്ലെന്ന് കൊച്ചുകുട്ടികൾക്ക് പോലും അറിയാം.റേവ് പാർട്ടികളിലും മറ്റും ഒഴുകുന്ന മദ്യത്തിനും മയക്കുമരുന്നിനും കണക്കില്ല. ഇത്തരം കേന്ദ്രങ്ങളിൽ അനാശാസ്യപ്രവർത്തനങ്ങളും നടക്കുന്നതായി ആരോപണങ്ങൾ ഉയരാറുണ്ടെങ്കിലും ന്യൂജൻ കാലത്തിന്റെ ലൈസൻസ് വച്ച് പ്രതിരോധിക്കാറാണ് പതിവ്.
വെറുമൊരു ഫോൺ കോൾ..വേണ്ട മിസ്ഡ് കോൾ മതി..ഇടപാട് ഉറപ്പിക്കാൻ. സ്‌കൂൾ കുട്ടികൾ തൊട്ട് ചലച്ചിത്രതാരങ്ങൾ വരെ വിരൽത്തുമ്പിൽ. എസ്‌കോർട്ട് സർവീസ് ചില്ലറ സംഭവമല്ലെന്ന് ചുരുക്കം.ലൊക്കാന്റോ എന്ന വെബ് സൈറ്റാണ് തുറുപ്പ് ചീട്ട്.പരസ്യം നൽകിയാണ് സംഘങ്ങൾ പ്രധാനമായും ആവശ്യക്കാരെ തേടുന്നത്. സ്‌കൂൾ, കോളേജ് കുട്ടികളെ വരെ കെണിയിൽ വീഴ്‌ത്തി ഈ സംഘം ആവശ്യക്കാർക്ക് എത്തിക്കുന്നു. മോഡലുകളും സീരിയൽ നടിമാരും വീട്ടമ്മമാരുമൊക്കെ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇടപാടുകൾ.
ലൊക്കാന്റോയിൽ ക്ലാസിഫൈഡ് പരസ്യങ്ങൾ നൽകുന്നതിന്റെ മറവിലാണ് വാണിഭക്കാർ പിടിമുറുക്കിയത്. എസ്‌കോർട്ട് സർവീസ് എന്ന പേരിലാണ് പരസ്യങ്ങൾ. വിളിച്ചാൽ കിട്ടുക ഏജന്റുമാരുടെ ഫോൺ നമ്പറുകളാണ്. ആവശ്യം അറിയിച്ചാൽ ഏത് പ്രായത്തിലും ഏത് തരത്തിലുമുള്ള സ്ത്രീകളെയും പെൺകുട്ടികളെയും എത്തിച്ചുതരും. പെൺകുട്ടികളെ കൂടാതെ സീരിയൽ നടിമാരും മോഡലുകളും വീട്ടമ്മമാരുമൊക്കെ ഏജന്റുമാർ തരപ്പെടുത്തി തരും. റേറ്റും പറയും. ഫോട്ടോ കാണിച്ചുതരും. ഇഷ്ടപ്പെട്ടാൽ ഇടപാട് ഉറപ്പിക്കാം.
എന്നാൽ, വിചാരിക്കും പോലെ എളുപ്പമല്ല കാര്യങ്ങൾ. വെറുതെ ഒഴുക്കൻ മട്ടിൽ വിളിച്ചാൽ ഏജന്റ് വീഴില്ല. പൊലീസും മറ്റും അല്ലെന്ന് അവർ ഉറപ്പിക്കും. ആവശ്യക്കാരനാണെന്ന് തോന്നണം. ഇത്രയും ആയാൽ എത്തേണ്ട സ്ഥലം പറയും. സ്ഥലത്തെത്തിയാലും സംഘത്തിന്റെ നിരീക്ഷണം ഉണ്ടാകും. ആ പരീക്ഷയിലും വിജയിച്ചാൽ മാത്രമേ ഫോട്ടോ കാണിക്കുകയുള്ളു. ഇനി റേറ്റ് പറഞ്ഞ് ഇടപാട് ഉറപ്പിക്കാം. തുക നേരിട്ടോ ഓൺലൈൻ വഴിയോ കൈമാറാം. എവിടെയാണോ സങ്കേതം അവിടെ സ്ത്രീകളെ എത്തിച്ചുതരും. ഇതൊക്കെ അതീവരഹസ്യമായി ചെയ്യാൻ അവർക്ക് അറിയാം.കേരളത്തിൽ കൊച്ചിയിലാണ് ഈ ഇടപാടുകൾ ഏറെയും നടക്കുന്നത്. കൊച്ചിയുടെ മാറിയ വാണിജ്യസ്വഭാവം തന്നെയാണ് കാരണം.
സംഘത്തിലേക്ക് ആളെക്കൂട്ടാനും അവർക്ക് അവരുടേതായ രീതികളുണ്ട്. പ്രണയവും പ്രലോഭനവുമാണ് ആയുധങ്ങൾ. വലയിൽ വീണാൽ പിന്നെ പെൺകുട്ടികൾക്ക് രക്ഷപ്പെടുക എന്നത് അസാദ്ധ്യം എന്ന് തന്നെ പറയാം.സേവനം തേടുന്നവരിൽ സമൂഹത്തിലെ ഉന്നതരും ഉൾപ്പെടുന്നതുകൊണ്ട് വല വിരിച്ചാലും സ്രാവുകളെ പിടികൂടുക എളുപ്പമല്ല. പലപ്പോഴും അറ്റം വരെ എത്തിക്കഴിയുമ്പോഴാകും കാര്യങ്ങളുടെ കിടപ്പ് പൊലീസിന് മനസ്സിലാകുന്നത്. അന്വേഷണം അവിടെ വഴിമുട്ടും. ഇതാണ് ഓപ്പറേഷൻ ബിഗ്ഡാഡികൾ ആവർത്തിക്കാതിരിക്കാൻ കാരണം. എന്നാൽ, പൊലീസ് സൈബർ സെൽ സഹായത്തോടെ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകുമെന്ന കാര്യത്തിൽ സംശയമില്ല. കൊച്ചി പഴയ കൊച്ചിയല്ല എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നാൽ പോരല്ലോ! മാറുന്ന കാലത്തിനൊപ്പം പൊലീസ് സംവിധാനങ്ങളും ഉണരണമല്ലോ.