വെർജിനിയ: എച്ച് ഐ വി മെഡിസിൻ വികസിപ്പിച്ചെടുക്കുന്നതിനു വിലയേറിയസംഭാവനകൾ നൽകിയ ഇന്ത്യൻ അമേരിക്കൻ ഡോ മോണിക്ക ഗാന്ധിയെ എച്ച് ഐവി മെഡിസൻ അസോസിയേഷൻ പ്രത്യേക അവാർഡ് നൽകി ആദരിച്ചു.

2017 ലെ അവാർഡിനർഹരായവരിൽ ഗാന്ധിക്കു പുറമെ ഡോ റാഫേൽ ജെ ലാന്റോ വിറ്റ്‌സും ഉൾപ്പെടുന്നു.രണ്ടു ഡോക്ടറന്മാരും എച്ച് ഐ വി മെഡിസിൻവികസിപ്പിക്കുന്ന ഗവേഷണ ങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ അംഗീകാരമാണ്അവാർഡ് എന്ന് അസോസിയേഷൻ ചെയർമാൻ ഡോ വെന്റി ആസ്‌ട്രോങ്ങ് പറഞ്ഞു.

യുലസി സാൻഫ്രാൻസിസ്‌ക്കൊ എച്ച് ഐ വി ക്ലിനിക്കൽ ഡയറക്ടറാണ് ഡോ ഗാന്ധി.അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുന്ന ക്ലിനീഷനുംഎഡുക്കേറ്ററുമാണ് ഇന്ത്യൻ വംശജയായ മോണിക്ക ഗാന്ധി.ഗ്രാമങ്ങളിലും ഭവന രഹിതരിലും കുടിയേറ്റക്കാരായി കഴിയുന്ന 2,800 എച്ച് ഐവി രോഗബാധിതരെ പരിചരിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും ഗാന്ധിപ്രത്യേകം താല്പര്യം പ്രകടിപ്പിച്ചിരുന്നു.യു എസ് എ, പെറു, കെനിയ,
ഇന്ത്യാ, സൗത്ത്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് എച്ച് ഐവി രോഗബാധിതരെ ശുശ്രൂഷിക്കുന്നതെങ്ങനെയെന്നു പരിശീലനം നൽകുന്നതിനും ഡോ.ഗാന്ധി ശ്രദ്ധിച്ചിരുന്നു.

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും മെഡിക്കൽ ബിരുദം നേടിയഗാന്ധിക്കു മറ്റു നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്