- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണിയായ എയ്ഡ്സ് ബാധിതയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ എയിംസിനെ ചുമതലപ്പെടുത്തി സുപ്രീംകോടതി; യുവതിക്കാവശ്യമായ ചികിത്സാ സൗകര്യമൊരുക്കാനും നിർദ്ദേശം; ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയാൽ അത് സുപ്രധാന വിധിയാകും
ന്യൂഡൽഹി; ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭം ധരിച്ച എയിഡ്‌സ് ബാധിതമായ യുവതിക്ക് ഗർഭച്ഛിദ്രം അനുവദിക്കണമോ എന്ന് പരിശോധിക്കാൻ എയിംസിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ സംഘത്തെ സുപ്രീം കോടതി നിയോഗിച്ചു. മുപ്പത്തിയഞ്ചുകാരിയായ ഇവർക്ക് മതിയായ ചികിത്സാ സൗകര്യമൊരുക്കാനും എയിംസിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ദീപക് മിശ്ര, എഎം ഖാൻവിൽക്കാർ, ശാന്തനഗൗഡർ എന്നിവരുടെ നേതൃത്വത്തിലുള്ള ബഞ്ച് പാട്‌നയിലുള്ള യുവതിയെ എയിംസിൽ എത്തിക്കാനുള്ള ക്രമീകരണമൊരുക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുപ്പത്തിയഞ്ചുകാരിയായ ഈ യുവതി ഇപ്പോൾ പാടനയിലെ പുനരധിവാസ കേന്ദ്രത്തിലാണ് താമസിക്കുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ യുവതി ഗർഭിണിയാണെന്ന് വളരെ വൈകിയാണ് അറിഞ്ഞത്. ഗർഭം ധരിച്ച് 20 ആഴ്ചയിൽ കൂടുതൽ പിന്നിട്ടവർക്ക് രാജ്യത്തെ നിയമമനുസരിച്ച് ഗർഭച്ഛിദ്രത്തിന് അനുമതിയില്ല. ഇതേത്തുടർന്നാണ് അനുമതിതേട് യുവതി കോടതിയെ സമീപിച്ചത്. ചില സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ പാട്‌ന ഹൈക്കോടതിയെ സമീപിച്ചെങ്കി

ന്യൂഡൽഹി; ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭം ധരിച്ച എയിഡ്‌സ് ബാധിതമായ യുവതിക്ക് ഗർഭച്ഛിദ്രം അനുവദിക്കണമോ എന്ന് പരിശോധിക്കാൻ എയിംസിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ സംഘത്തെ സുപ്രീം കോടതി നിയോഗിച്ചു. മുപ്പത്തിയഞ്ചുകാരിയായ ഇവർക്ക് മതിയായ ചികിത്സാ സൗകര്യമൊരുക്കാനും എയിംസിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ ദീപക് മിശ്ര, എഎം ഖാൻവിൽക്കാർ, ശാന്തനഗൗഡർ എന്നിവരുടെ നേതൃത്വത്തിലുള്ള ബഞ്ച് പാട്‌നയിലുള്ള യുവതിയെ എയിംസിൽ എത്തിക്കാനുള്ള ക്രമീകരണമൊരുക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുപ്പത്തിയഞ്ചുകാരിയായ ഈ യുവതി ഇപ്പോൾ പാടനയിലെ പുനരധിവാസ കേന്ദ്രത്തിലാണ് താമസിക്കുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ യുവതി ഗർഭിണിയാണെന്ന് വളരെ വൈകിയാണ് അറിഞ്ഞത്. ഗർഭം ധരിച്ച് 20 ആഴ്ചയിൽ കൂടുതൽ പിന്നിട്ടവർക്ക് രാജ്യത്തെ നിയമമനുസരിച്ച് ഗർഭച്ഛിദ്രത്തിന് അനുമതിയില്ല.
ഇതേത്തുടർന്നാണ് അനുമതിതേട് യുവതി കോടതിയെ സമീപിച്ചത്. ചില സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ പാട്‌ന ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെയാണ് ഗർഭച്ഛിദ്രത്തിന് അനുവദം നൽകേണ്ട തരത്തിലുള്ള ശാരീരിക ഗുരുതരാവസ്ഥ ഇവർക്കുണ്ടോയെന്ന് പരിശോധിക്കാൻ എയിംസിലെ ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ കോടതി നിയോഗിച്ചത്.

