വാഷിങ്ടൺ:എയ്ഡ്‌സ് രോഗികൾക്ക് ആശ്വസിക്കാം. പശുവിൽ നിന്ന് എയ്ഡ്സ് വാക്സിൻ വികസിപ്പിച്ചെടുത്തു. വികസിപ്പിച്ചെടുത്ത വാക്സിൻ പരീക്ഷണം വിജയകരമാക്കുകയും ചെയ്തിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.എന്നാൽ ഇത് മനുഷ്യരിൽ പരീക്ഷിച്ചിട്ടില്ല.

പശുവിന്റെ ശരീരത്തിലെ ആന്റിബോഡിയിൽ നിന്നാണ് എയ്ഡ്സിനുള്ള വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ശരീരത്തിലെ ആന്റിബോഡികളെ നിർവീര്യമാക്കി പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് എയ്ഡ്സിനെ മാരകമാക്കുന്നത്. എന്നാൽ പുതിയ വാക്സിൻ ഉപയോഗിച്ച് പശുവിൽ നടത്തിയ പരീക്ഷണത്തിൽ അതിന്റെ ആന്റിബോഡികൾ കൂടുതൽ കരുത്താർജ്ജിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പശുവിൽ കണ്ടെത്തിയ ഈ വിജയം മനുഷ്യനിൽ എങ്ങനെ പ്രതിഫലിക്കും എന്നാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്. മനുഷ്യനിൽ ഈ വാക്സിൻ പരീക്ഷണം വിജയം കണ്ടാൽ എയ്ഡ്സ് എന്ന മഹാമാരിയെ വരുതിയിലാക്കാനാകുമെന്നാണ് വൈദ്യ ശാസ്ത്രത്തിന്റെ പ്രതീക്ഷ. ഇന്റർനാഷണൽ എയ്ഡ്സ് വാക്സിൻ ഇനിഷേറ്റീവിലെ ആന്റിബോഡി ഡിസ്‌കവറി ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ ഡെവിക് സോക് ആണ് പുതിയ പഠനത്തിന് നേതൃത്വം നൽകുന്നത്.