ഹ്‌റിൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന 219 മോചനം ലഭിക്കും. ഇവർക്ക് മാപ്പ് നൽകികൊണ്ട് രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുടെ പ്രഖ്യാപനം ഉണ്ടായതോടെ ഏറെ പ്രതീക്ഷയിലാണ് ഇവർ. ബഹറിൻ ആധുനിക രാജ്യമായ വാർഷികത്തിന്റെ ഭാഗമായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 1783ൽ അഹമ്മദ് അൽ ഫാതയായിരുന്നു ബഹ്‌റിനെ ആധുനിക രാജ്യമെന്ന നിലയിൽ സ്ഥാപിച്ചത്. കൂടാതെ യുഎന്നിൽ അംഗത്വം ലഭിച്ചതിന്റെ 44-ാം വാർഷികവും രാജാവ് ഹമദ് ബിൻ ഇസാ അധികാരം ഏറ്റെടുത്തിന്റെ 16ാം വാർഷികവുമാണ് ഇത്തവണ.

ആഘോങ്ങളുടെ ഭാഗമായി ബഹ്‌റിൻ പോസ്റ്റ് പുതിയ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. അടുത്തകാലത്ത് രാജ്യം കൈവരിച്ച സാമൂഹ്യ നേട്ടങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്റ്റാമ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്. കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, ഷെയ്ഖ് ഖലീഫാ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്, സൽമാൻ ഇൻഡസ്ട്രിയൽ സിറ്റി, ബഹ്‌റിൻ ഇന്റർ നാഷണൽ സർക്യൂട്ട് തുടങ്ങിയ രാജ്യത്തിന്റെ പ്രധാന നേട്ടങ്ങളാണ് സ്റ്റാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 200, 300, 400 ഫിൽസിനാണ് സ്റ്റാമ്പുകൾ നൽകുന്നത്. ബഹ്‌റിൻ പോസ്റ്റിന്റെ എല്ലാ ബ്രാഞ്ചുകൡലും സ്റ്റാമ്പുകൾ ലഭ്യമാണ്. 1.500 ബിഡിയാണ് സുവനീറിന്റെ വില.