- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ചികിത്സയ്‌ക്കെത്തുന്ന കുട്ടികൾക്കൊപ്പം മാതാപിതാക്കളോ രക്ഷിതാക്കളോ നിർബന്ധം; ഖത്തറിൽ പുതിയ നിയമം നടപ്പിലാക്കി എച്ച്എംസി
ദോഹ: കുട്ടികളെ ഡ്രൈവർക്കൊപ്പമോ വീട്ടു ജോലിക്കാരുടെ ഒപ്പമോ ചികിത്സയ്ക്കായി പറഞ്ഞയ്ക്കുന്ന രക്ഷിതാക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി എച്ച്ംഎംസി. ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പീഡിയാട്രിക്ക് എമർജൻസി വിഭാഗത്തിൽ ചികിത്സയ്‌ക്കെത്തുന്ന കുട്ടികൾക്കൊപ്പം അവരുടെ മാതാപിതാക്കളോ , രക്ഷിതാവോ ഉണ്ടായിരിക്കണമെന്ന നിബന്ധനയാണ് എച്ച്എംസി ആവ
ദോഹ: കുട്ടികളെ ഡ്രൈവർക്കൊപ്പമോ വീട്ടു ജോലിക്കാരുടെ ഒപ്പമോ ചികിത്സയ്ക്കായി പറഞ്ഞയ്ക്കുന്ന രക്ഷിതാക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി എച്ച്ംഎംസി. ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പീഡിയാട്രിക്ക് എമർജൻസി വിഭാഗത്തിൽ ചികിത്സയ്‌ക്കെത്തുന്ന കുട്ടികൾക്കൊപ്പം അവരുടെ മാതാപിതാക്കളോ , രക്ഷിതാവോ ഉണ്ടായിരിക്കണമെന്ന നിബന്ധനയാണ് എച്ച്എംസി ആവർത്തിച്ച് വ്യക്തമാക്കി. ഏപ്രിൽ ഒന്നുമുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. എച്ച്എംസിയുടെ എല്ലാ ഹോസ്പിറ്റലുകളിലും ഈ സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. .
ഖത്തറിലെ നിയമം അനുസരിച്ച് 18 വയസ്സിന് താഴെ പ്രായമുള്ളവരെല്ലാവരും കുട്ടികളായാണ് പരിഗണിക്കുന്നത്. ഇങ്ങനെയുള്ളവർക്കെല്ലാം ഒപ്പം മാതാപിതാക്കളോ രക്ഷിതാക്കളോ ഹോസ്പിറ്റലിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു.
ഒരു ഡോക്ടർ ചികിത്സ തുടങ്ങുന്നതിന് മുമ്പുതന്നെ ഇതിന് വേണ്ട അനുവാദം കുട്ടിയുടെ കുടുംബത്തിൽ നിന്നും ലഭിക്കേണ്ടത് നിർബന്ധമാണ്. കുട്ടിയുടെ രോഗങ്ങളെക്കുറിച്ച് വ്യക്തമായി പറയാൻ മാതാപിതാക്കൾക്ക് മാത്രമേ സാധിക്കൂ എന്നതാണ് മറ്റൊരു കാര്യം. പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനാൽ ഇനിമുതൽ മാതാപിതാക്കളില്ലാതെ ഹോസ്പിറ്റലിൽ എത്തുന്ന കുട്ടികളെ ചികിത്സ നൽകാതെ തിരിച്ചയയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.