- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പ്രവാസികൾക്ക് തൊഴിലാളികൾക്ക് മാത്രമായി മൂന്ന് ആശുപത്രികളുമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ: തനിച്ചു കഴിയുന്ന പുരുഷ തൊഴിലാളികളുടെ ചികിത്സയ്ക്ക് മുൻഗണന
ദോഹ: പ്രവാസി തൊഴിലാളികൾക്കു മാത്രമായി ചികിത്സാ സൗകര്യങ്ങളുമായി മൂന്ന് ആശുപത്രികളുൾപ്പെടെ പുതിയ ഏഴ് ആശുപത്രികൾ പ്രവർത്തനം തുടങ്ങുമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ വ്യക്തമാക്കി. ഒരു പതിറ്റാണ്ടിനിടെ എച്ച് എം സി നടത്തുന്ന ഏറ്റവും ബൃഹത് പദ്ധതിയാണിതെന്നും രാജ്യത്തെ ചികിത്സാ സൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് എച്ച്എംസി അധികൃതർ പറയുന്നു. അടുത്ത വർഷാന്ത്യത്തോടെ രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് 1,100 കിടക്കകൾ കൂടി സജ്ജീകരിക്കത്തക്ക വിധമാണ് ഏഴ് ആശുപത്രികൾ പ്രവർത്തനം തുടങ്ങുന്നത്. പുതിയ ആശുപത്രികളിൽ വിമെൻസ് റിസർച്ച് ആൻഡ് വെൽനെസ് കേന്ദ്രവും തൊഴിലാളികൾക്ക് മാത്രമുള്ള മൂന്ന് കേന്ദ്രങ്ങളും ഉണ്ടാകും. ദോഹ, അൽഖോർ, മെസയ്ദ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലാകും ഇത്. ഓരോ ആശുപത്രികളിലും 112 കിടക്കകൾ ഉണ്ടാകും. ഉയർന്ന ലോകോത്തര നിലവാരമുള്ള ആശുപത്രികളും സൗകര്യങ്ങളും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുകയാണ് ഇവയുടെ ലക്ഷ്യമെന്ന് എച്ച്എംസിയുടെ ഹെൽത്ത് കെയർ ഫെസിലിറ്റി മേധാവി ഹമദ് അൽ ഖലീഫ പറഞ്ഞു. തനിച്ചു കഴിയ
ദോഹ: പ്രവാസി തൊഴിലാളികൾക്കു മാത്രമായി ചികിത്സാ സൗകര്യങ്ങളുമായി മൂന്ന് ആശുപത്രികളുൾപ്പെടെ പുതിയ ഏഴ് ആശുപത്രികൾ പ്രവർത്തനം തുടങ്ങുമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ വ്യക്തമാക്കി. ഒരു പതിറ്റാണ്ടിനിടെ എച്ച് എം സി നടത്തുന്ന ഏറ്റവും ബൃഹത് പദ്ധതിയാണിതെന്നും രാജ്യത്തെ ചികിത്സാ സൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് എച്ച്എംസി അധികൃതർ പറയുന്നു. അടുത്ത വർഷാന്ത്യത്തോടെ രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് 1,100 കിടക്കകൾ കൂടി സജ്ജീകരിക്കത്തക്ക വിധമാണ് ഏഴ് ആശുപത്രികൾ പ്രവർത്തനം തുടങ്ങുന്നത്.
പുതിയ ആശുപത്രികളിൽ വിമെൻസ് റിസർച്ച് ആൻഡ് വെൽനെസ് കേന്ദ്രവും തൊഴിലാളികൾക്ക് മാത്രമുള്ള മൂന്ന് കേന്ദ്രങ്ങളും ഉണ്ടാകും. ദോഹ, അൽഖോർ, മെസയ്ദ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലാകും ഇത്. ഓരോ ആശുപത്രികളിലും 112 കിടക്കകൾ ഉണ്ടാകും. ഉയർന്ന ലോകോത്തര നിലവാരമുള്ള ആശുപത്രികളും സൗകര്യങ്ങളും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുകയാണ് ഇവയുടെ ലക്ഷ്യമെന്ന് എച്ച്എംസിയുടെ ഹെൽത്ത് കെയർ ഫെസിലിറ്റി മേധാവി ഹമദ് അൽ ഖലീഫ പറഞ്ഞു. തനിച്ചു കഴിയുന്ന പുരുഷ തൊഴിലാളികളുടെ വിദഗ്ധ ചികിത്സയ്ക്കായിരിക്കും പ്രവാസികൾക്കു വേണ്ടിയുള്ള ആശുപത്രിയിൽ മുൻഗണന നൽകുന്നത്.
പകർച്ച വ്യാധികൾക്ക് മാത്രമായി അറുപത്തഞ്ച് കിടക്കകളുള്ള ആരോഗ്യ കേന്ദ്രവും ആരംഭിക്കും. സ്ത്രീകൾക്ക് മാത്രമുള്ള ആരോഗ്യ കേന്ദ്രത്തിൽ വർഷം തോറും 15000 പ്രസവം എടുക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കും. 260 കിടക്കകളുള്ള കേന്ദ്രത്തിൽ 53 നവജാത ശിശു പരിചരണ കേന്ദ്രവും ഉണ്ടായിരിക്കും.കുട്ടികളുടെയും മുതിർന്നവരുടെയും പുനരധിവാസ പരിചരണങ്ങൾക്കായി 38000 ചതുരശ്ര മീറ്റർ വരുന്ന ഖത്തർ പുനരധിവാസ കേന്ദ്രവും ഒരുക്കും. 193 കിടക്കകളാകും ഇവിടെ സജ്ജമാക്കുക. ദോഹയ്ക്ക് പുറത്തേക്കും തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കാൻ എച്ച്എംസി ലക്ഷ്യമിടുന്നു.