- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർജന്റീന-ജർമ്മനി മത്സരം സമനിലയിലായത് ഇന്ത്യയ്ക്ക് തുണയായി; ഹോളണ്ടിനോട് തോറ്റിട്ടും 36 വർഷത്തിന് ശേഷം ഇന്ത്യ ക്വാർട്ടറിൽ; 120 കോടി ജനങ്ങളുടെ പ്രതീക്ഷ ഇപ്പോൾ ശ്രീജേഷ് സംഘത്തിൽ
റിയോ ഡി ജെനെയ്‌റോ: ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിലെത്തി. ഗ്രൂപ്പ് ബിയിലെ അർജന്റീന-ജർമനി മത്സരം സമനിലയിലായതോടെയാണ് ഇന്ത്യക്ക് ക്വാർട്ടറിലേക്കുള്ള വഴി തുറന്നത്. 1980 മോസ്‌കോ ഒളിമ്പിക്‌സിനുശേഷം ആദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയിൽ ക്വാർട്ടറിലെത്തുന്നത്. ്ക്വാർട്ടർ മത്സരം ജയിച്ചാൽ സെമി ബർത്തുമായി ഇന്ത്യയ്ക്ക് മെഡൽ ഉറപ്പിക്കാം. ശക്തരായ ഹോളണ്ടിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്ത്യ തോറ്റിരുന്നു. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമായി ഇന്ത്യ ഗ്രൂപ്പ് ബിയിൽ മൂന്നാമതാണ്. ഗ്രൂപ്പിൽ നിന്ന് നാല് ടീമുകൾക്ക് ക്വാർട്ടറിൽ പ്രവേശിക്കാനാകും. അർജന്റീന നിർണായകമായ മത്സരത്തിൽ ജർമനിയോട് 4-4 സമനില വഴങ്ങിയതാണ് ഇന്ത്യയ്ക്ക് തുണയായത്. ഇതോടെ ഇന്ത്യ ക്വാർട്ടർ ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ നാളെ കാനഡയെ നേരിടും. കാനഡ നേരത്തേ പുറത്തായതിനാൽ മത്സരം അപ്രസക്തമാണ്. ഗ്രൂപ്പ് ബിയിൽ ഹോളണ്ടും ജർമനിയും ഇന്ത്യക്കൊപ്പം ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. അർ
റിയോ ഡി ജെനെയ്‌റോ: ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിലെത്തി. ഗ്രൂപ്പ് ബിയിലെ അർജന്റീന-ജർമനി മത്സരം സമനിലയിലായതോടെയാണ് ഇന്ത്യക്ക് ക്വാർട്ടറിലേക്കുള്ള വഴി തുറന്നത്.
1980 മോസ്‌കോ ഒളിമ്പിക്‌സിനുശേഷം ആദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയിൽ ക്വാർട്ടറിലെത്തുന്നത്. ്ക്വാർട്ടർ മത്സരം ജയിച്ചാൽ സെമി ബർത്തുമായി ഇന്ത്യയ്ക്ക് മെഡൽ ഉറപ്പിക്കാം. ശക്തരായ ഹോളണ്ടിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്ത്യ തോറ്റിരുന്നു. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമായി ഇന്ത്യ ഗ്രൂപ്പ് ബിയിൽ മൂന്നാമതാണ്. ഗ്രൂപ്പിൽ നിന്ന് നാല് ടീമുകൾക്ക് ക്വാർട്ടറിൽ പ്രവേശിക്കാനാകും.
അർജന്റീന നിർണായകമായ മത്സരത്തിൽ ജർമനിയോട് 4-4 സമനില വഴങ്ങിയതാണ് ഇന്ത്യയ്ക്ക് തുണയായത്. ഇതോടെ ഇന്ത്യ ക്വാർട്ടർ ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ നാളെ കാനഡയെ നേരിടും. കാനഡ നേരത്തേ പുറത്തായതിനാൽ മത്സരം അപ്രസക്തമാണ്. ഗ്രൂപ്പ് ബിയിൽ ഹോളണ്ടും ജർമനിയും ഇന്ത്യക്കൊപ്പം ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. അർജന്റീനയും അയർലൻഡും തമ്മിലുള്ള അവസാന മത്സരത്തിലെ വിജയികൾ നാലാമതായി ക്വാർട്ടറിലെത്തും.
1980 മോസ്‌ക്കോ ഒളിമ്പിക്‌സിൽ വരെ എട്ടു തവണ ഗോൾഡ് മെഡൽ നേടിയത് ചരിത്രമാണ് ഇന്ത്യൻ ഹോക്കിക്കുള്ളത്. എന്നാൽ പിന്നീടിങ്ങോട്ട് ആദ്യ റൗണ്ടിനപ്പുറം കടന്നിട്ടില്ല. അതുകൊണ്ട് തന്നെ റിയോയിലെ നേട്ടം ഇന്ത്യൻ ഹോക്കിക്ക് സുവർണ്ണ മുഹൂർത്തമാണ്. കരുത്തരായ അർജന്റീനയെ തോൽപ്പിച്ചത് തന്നെയാണ് ഇന്ത്യയ്ക്ക് നിർണ്ണായകമായത്. ക്യാപ്ടനും മലയാളിയുമായ ഗോൾക്കീപ്പർ ശ്രീജേഷിന്റെ സേവുകൾ തന്നെയാണ് ഇന്ത്യയക്ക് നിർണ്ണായക ഘട്ടത്തിലെല്ലാം തുണയായത്. ഹോളണ്ടിനെതിരായ മത്സരം തോറ്റെങ്കിലും ശ്രീജേഷിന്റെ മിന്നും സേവുകളായിരുന്നു ഗോൾ വഴങ്ങൽ രണ്ടിലൊതുക്കിയത്.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ നാളെ കാനഡയെ നേരിടും. എന്നാൽ കാനഡ നേരത്തേ പുറത്തായതിനാൽ മത്സരം അപ്രസക്തമാണ്. എങ്കിലും ത്രസിപ്പിക്കുന്ന വിജയം നേടി ആത്മവിശ്വാസത്തോടെ ക്വാർട്ടറിനിറങ്ങാനാകും ശ്രീജേഷും സംഘവും ശ്രമിക്കുക. ലണ്ടൻ ഒളിമ്പിക്‌സിൽ ഒരു മത്സരം പോലും ഇന്ത്യ ജയിച്ചിരുന്നില്ല. റിയോയിൽ മെഡൽ പ്രതീക്ഷയുമായെത്തിയ പല മത്സരങ്ങളിലും ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം.
ഷൂട്ടർമാരും അമ്പെയ്ത്ത് താരങ്ങളും നിരാശരാക്കി. അതുകൊണ്ട് തന്നെ ഹോക്കിയിൽ ഇന്ത്യൻ പ്രതീക്ഷകൾ ആവോളമാണ്. അത് നിലനിർത്തി തന്നെയാണ് അവർ ക്വാർട്ടറിലെത്തുന്നത്.