ന്യൂഡൽഹി: അർജുന അവാർഡിന് ഹോക്കി ഇന്ത്യ നിർദ്ദേശിച്ചത് മലയാളി താരം പി ആർ ശ്രീജേഷിനെ. ഇക്കാര്യം കായിക മന്ത്രാലയത്തോടാണ് ഹോക്കി ഇന്ത്യ ആവശ്യപ്പെട്ടത്.

ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറായ ശ്രീജേഷ് ടീമിന്റെ വൈസ് ക്യാപ്റ്റൻകൂടിയാണ്. 2014-ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണമെഡൽ നേടിയത് ശ്രീജേഷിൻെ ഗോൾ കീപ്പിങ് മികവുകൊണ്ടു കൂടിയായിരുന്നു. എറണാകുളം പള്ളിക്കര സ്വദേശിയാണ് ശ്രീജേഷ്.