ഹോഗ് ഒസാക്ക എന്ന ട്രാൻസ്‌പോണ്ടർ എംവി കൗജർ ഏയ്‌സ് കപ്പൽ ചെരിഞ്ഞതിനെത്തുടർന്ന് അതിലുള്ള കാറുകൾക്ക് കേട്പാട് പറ്റിയത് വാർത്തകളിൽ നിറഞ്ഞത് ഓർക്കുമല്ലോ. ഈ കപ്പലിൽ നിന്ന് പുറത്തെടുത്ത പോറൽ പോലും എൽക്കാത്ത അനേകം റോൾസ് റോയ്‌സ് കാറുകൾ പോലും എഴുതിത്ത്ത്ത്തള്ളാൻ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. നോർത്ത് പസഫിക്ക് സമുദ്രത്തിൽ ഈ കപ്പൽ ഭാഗികമായി മറിഞ്ഞതിനത്തുടർന്നാണ് ഈ കാറുകളുടെ സ്ഥിതി പരുങ്ങലിലായത്. മൂന്നാഴ്ച മുമ്പാണ് ഇംഗ്ലീഷ് തീരത്ത് നിന്നകലെയായി ഈ കാരിയർ ഷിപ്പ് സഞ്ചരിച്ചിരുന്നത്. ഇത്തരം റോൾസ് റോയ്‌സുകൾക്ക് രണ്ടരക്കോടി വരെ വിലയുണ്ടെന്നറിയുമ്പോഴാണ് കേൾക്കുന്നവർക്ക് പോലും നഷ്ടത്താൽ മൂക്കത്ത് വിരൽ വയ്ച്ച് പോകുന്നത്. റേഞ്ച് റോവറുകൾ, ജാഗ്വറുകൾ പോർഷെ എന്നിവയുടെ 1,400 കാറുകളാണ് കപ്പലിലുണ്ടായിരുന്നത്. ചില്ലറ തകരാറുകളോടെ ഈ കാറുകളെയെല്ലാം സൗത്താംപ്ടൺ തുറമുഖത്തെത്തിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഈ വാഹനങ്ങളുടെ ഭാവിയെപ്പറ്റി ഒന്നും പറയാനാവില്ലെന്നാണ് കപ്പലുടമകൾ പറയുന്നത്. ഈ കാറുകൾ മൊത്തം സ്‌ക്രാപ്പ് ചെയ്യേണ്ടി വരുമോ എന്ന ഭയത്തിലാണിവർ. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇന്ത്യൻ മോട്ടോർ അതികായനായ ടാറ്റയ്ക്ക് കോടികളുടെ നഷ്ടമാണ് സംഭവിക്കുക. ബ്രിട്ടീഷ് സബ്‌സിഡിയറി ജാഗ്വർ ലാൻഡ് റോവറുമായി കഴിഞ്ഞ വർഷം ടാറ്റ യോജിച്ച് പ്രവർത്തിക്കാനാരംഭിച്ചിരുന്നു.

മിഡിൽ ഈസ്റ്റിലെ ഏതോ സമ്പന്നർ ഉപയോഗിക്കേണ്ടിയിരുന്ന ആഢംബര റോൾസ്‌റോയ്‌സുകളാണ് ഡോർ ചതുങ്ങിയും പെയിന്റ് പോയും ഇവിടെ കിടക്കുന്നത്. കപ്പലിന്റെ ചില ഭാഗങ്ങളിൽ തുള വീണതിനെത്തുടർന്ന് കപ്പലിനകത്തേക്ക് വെള്ളം കയറിയതിനാൽ ചില കാറുകൾ വെള്ളത്തിനടിയിലാവുകയുമുണ്ടായി. 3000 ടണ്ണോളം ജലമാണ് ഇത്തരത്തിൽ കപ്പലിനകത്തേക്ക് ഇരച്ച് കയറിയത്. ജലസ്പർശത്താലും ചില കാറുകൾക്ക് കേട്പാടുകൾ സംഭവിച്ചിട്ടുണ്ട്. ഇംഗ്ലീഷ് തീരത്ത് നിന്നും യാത്ര തിരിക്കുമ്പോൾ 12 ഡെക്കുകളുള്ള കപ്പലിന്റെ മൂന്ന് ഡക്കുകളും നിറഞ്ഞിരുന്നു. യാത്രാ മധ്യേ ജർമൻ തുറമുഖത്ത് നിന്നും കൂടുതൽ ചരക്കുകൾ ഇതിൽ കയറ്റാനിരിക്കുകയായിരുന്നു. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത ഹോഗ് ഒസാക്ക മിഡിൽ ഈസ്റ്റിലേക്ക് പോകുകയായിരുന്നു. സൗത്താംപ്ടൺ തുറമുഖത്ത് നിന്നും പുറപ്പെട്ട 45 മിനിറ്റുകൾ കഴിഞ്ഞാണ് കപ്പൽ അപടത്തിൽപ്പെട്ടത്.

ഹോഗ് ഒസാക്കയിൽ 1400 ആഢംബര കാറുകൾ ഉണ്ടായിരുന്നു. അവയിൽ 260,000 പൗണ്ട് വിലയുള്ള റോൾസ് റോയ്‌സ് റെയ്ത്തും ഉൾപ്പെട്ടിരുന്നു. ഈ കാറുകൾ ജനുവരി മൂന്നിന് സോലന്റിലെ ബ്രാംബിൾ ബാങ്കിൽ ഇറക്കിയിരിക്കുകയാണ്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിനെ രക്ഷിക്കാൻ വേണ്ടിയാണ് കാറുകൾ അതിൽ നിന്നും മാറ്റിയത്. 2006ൽ ഇത്തരത്തിൽ കപ്പൽ അപകടമുണ്ടായതിനെത്തുടർന്ന് അതിലുണ്ടായിരുന്ന 4,700 മസ്ദകൾ നശിച്ചിരുന്നു. ഇപ്പോൾ നടന്ന അപകടത്തിൽ 68 കാറുകൾക്ക് മാത്രമെ കേടുപാടുകൾ സംഭവിച്ചിട്ടൂള്ളൂവെന്നാണ് റിപ്പോർട്ട്. കാറുകളിലെ ഇലക്ട്രോലൈറ്റുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചുണ്ടാകുമോയെന്നാണ് എൻജീനയർമാർ ഭയപ്പെടുന്നത്.

കപ്പലിൽ നിന്നിറക്കും മുമ്പ് ഓരോ കാറും നന്നായി പരിശോധിക്കുന്നുണ്ടെന്നാണ് ഹോഗ് ഓട്ടോലൈൻസിന്റ വക്താവ് ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നത്. കപ്പലിലെ വാഹനങ്ങളെല്ലാം ഉപേക്ഷിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഇവയുടെ വില ദശലക്ഷക്കണക്കിന് പൗണ്ടുകൾ വരുമെന്നുറപ്പാണ്. അപകടത്തിൽപ്പെട്ട ട്രാൻസ്‌പോണ്ടറിൽ 80ൽ അധികം അഗ്രികൾച്ചറൽ അല്ലെങ്കിൽ ബിൽഡിങ് പ്ലാന്റ് മെഷീനുകളുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ഇതിൽ 30 ടണ്ണിലധികം ഭാരമുള്ള ഒരു ലാർജ് ടൺ കട്ടർ മെഷീനും ഉണ്ടായിരുന്നു. കനത്ത മഴയും കാറ്റും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. കാർഗോവിന് പരിമിതമായ തകരാറുകൾ മാത്രമെ സംഭവിച്ചിട്ടുള്ളുവെന്നാണ് ഹോഗ് ഓട്ടോലൈനേർസ് വക്താവ് വ്യക്തമാക്കുന്നത്. കപ്പിൽ 25 അംഗ ക്രൂ ആയിരുന്നു ഉണ്ടായിരുന്നത്. ഇവരെ ആർ എൻഎൽഐ രക്ഷിച്ചിരുന്നു. രണ്ടുപേർക്ക് സാരമില്ലാത്ത പരിക്ക് പറ്റിയിട്ടുമുണ്ട്. രക്ഷാപ്രവർത്തനത്തിന് ലൈഫ്‌ബോട്ടുകൾ, കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ എന്നിവ അണിചേർന്നിരുന്നു. 180 മീറ്റർ നീളവും 32 മീറ്റർ വീതിയുമുള്ള കാർഗോഷിപ്പാണിത്. ഈ കപ്പൽ പെട്ടെന്ന് അപകടത്തിൽ പെടാനുള്ള കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് മറൈൻ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ വക്താവ് പറഞ്ഞത്. ജനുവരി മൂന്നിനാണ് സൗത്താംപ്ടണിൽ നിന്നും പുറപ്പെട്ടത്. തുറമുഖത്ത് നിന്നും പുറപ്പെട്ട് മുക്കാൽ മണിക്കൂറിനകം 15 വർഷം പഴക്കമുള്ള കപ്പൽ 52 ഡിഗ്രിയിൽ ചെരിയുകയായിരുന്നു. ഹാംപ്‌ഷെയറിലെ വിറ്റ് ദ്വീപിന് സമീപത്തായിരുന്നു അപകടമുണ്ടായത്. തുടർന്ന് കപ്പലിലുള്ളവരെ രക്ഷിച്ചു. വിഗ്ദ്ധർ കപ്പലിനെ പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.