മസ്‌കറ്റ്: നബിദിനം പ്രമാണിച്ച് ഡിസമ്പർ 12 തിങ്കളാഴ്ച ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് റോയൽ കോർട്ട് ദിവാൻ മന്ത്രി സയ്യദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സഊദ് അൽ ബുസൈദി അറിയിച്ചു.

മന്ത്രാലയങ്ങളും മറ്റു സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ലെന്നും റോയൽ കോർട്ട് ദിവാൻ മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സഊദ് അൽ ബുസൈദി വ്യക്തമാക്കി.

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുള്ള ബിൻ നാസർ അൽ ബക്രിയും വ്യക്തമാക്കി.