സൗദി അറേബ്യയിൽ സർക്കാർ സ്ഥാപനങ്ങൾ പെരുന്നാൾ അവധിക്കായി അടച്ചു. ഇത്തവണ 16 ദിവസമാണ് ജീവനക്കാർക്ക് അവധി ലഭിക്കുക.ഇതോടെ നേരത്തെ നിശ്ചയിച്ചതിനും നാല് ദിവസം അധകമാണ് അവധി ലഭിച്ചത്.

സൽമാൻ രാജാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇന്നത്തോട് കൂടി സർക്കാർ സ്ഥാപനങ്ങൾ പെരന്നാൾ പ്രമാണിച്ച് അടച്ചത്. ജൂൺ 20ന് ചൊവ്വാഴ്ച മുതൽ പെരുന്നാൾ അവധി ആരംഭിക്കാ നായിരുന്നു നേരത്തെ തീരുമാനിച്ചത്. ഈ വാരാന്ത്യത്തിന് ശേഷം രണ്ട് പ്രവൃത്തി ദിനങ്ങൾ കൂടി അവശേഷിക്കുന്നുണ്ടായിരുന്നു. എന്നാൽ രാജ്യത്തെ പൗരന്മാരുടെയും കുടുംബ ങ്ങളുടെയും സൗകര്യം പരിഗണിച്ച് വ്യാഴാഴ്ച അവസാനിക്കുന്നതോടെ അവധി ആരംഭിക്കാൻ സൽമാൻ രാജാവ് നിർദ്ദേശം നൽകുകയായിരുന്നു.

ജൂൺ 16ന് ആരംഭിക്കുന്ന പെരുന്നാൾ അവധി ജൂലൈ ഒന്ന് വരെ തുടരും. ശവ്വാൽ എട്ടിന് അഥവാ ജൂലൈ രണ്ടിനാണ് സർക്കാർ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തനമാരംഭിക്കുക. സൗദിയിലെ സ്‌കൂളുകൾ നോന്പും മധ്യവേനലും പ്രമാണിച്ച് റമദാനിന് മുമ്പ് അടച്ചിരുന്നു. ഹജ്ജിന് ശേഷമാണ് സ്‌കൂളുകൾ തുറക്കുക. സൗദി ജനറൽ ഓഡിറ്റിങ് ബ്യൂറോയിലെ 245 ഉദ്യോഗസ്ഥർക്ക് 65 ലക്ഷത്തിലധികം റിയാലിന്റെ പാരിതോഷികം നൽകാനും സൽമാൻ രാജാവ് നിർദ്ദേശിച്ചു.