മനാമ: ബഹ്റൈനിൽ ഈദ് അൽ അദ്ഹ പ്രമാണിച്ച് സർക്കാർ ആറു ദിവസം പൊതു അവധി പ്രഖ്യാപിച്ചു.അരഫ ദിനം, ബലി പെരുന്നാൾ എന്നിവയോടൊന്നിച്ച് വാരാന്ത്യ അവധി കൂടി വരുന്നതിനാലാണ് ആറു ദിവസം. ഇതനുസരിച്ച് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ അഞ്ചു വരെ അവധിയായിരിക്കുമെന്ന് പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഇന്നലെ ഉത്തരവായി.

ഈ ദിവസങ്ങളിൽ രാജ്യത്തെ സർക്കാർ ഓഫീസുകളും മന്ത്രാലയങ്ങളും മറ്റു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതല്ല.