മസ്‌കത്ത്: ദേശിയദിനവും നബിദിനവും വാരാന്ത്യ അവധികളുമൊക്കെയായി വരുന്നത് അഞ്ചോളം അവധി ദിനങ്ങൾ. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ്.

ഒമാനിലെ സർക്കാർ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾ. ദേശീയദിനം, നബിദിനം അവധികളാണ് തുടർച്ചയായ ദിവസങ്ങളിൽ നൽകിയിരിക്കുന്നത്. ഡിസംബർ മൂന്ന്, നാല് തീയതികളിലാണ് ദേശീയദിന അവധി ദിനങ്ങൾ. അഞ്ച് ചൊവ്വാഴ്ച നബിദിന അവധിയും ലഭിക്കും. ഡിസംബർ ഒന്ന്, രണ്ട് തീയതികൾ വാരാന്ത്യ അവധി കൂടിയായതോടെ തുടർച്ചയായ അഞ്ച് ദിവസമാണ് ഒഴിവ് ലഭിക്കുന്നത്. ഡിസംബർ ഒന്ന് വെള്ളിയാഴ്ചയാണ് നബിദിനം.

സർക്കാർ, സ്വകാര്യ മേഖലകളിൽ തുടർച്ചയായി അവധി ലഭിക്കുന്നതിനാൽ സ്വദേശികളും വിദേശികളുമായ തൊഴിലാളികൾ ഒഴിവ് ദിനം ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. അവധി ദിനങ്ങളിൽ യുഎഇ ഉൾപ്പടെ അയൽ രാഷ്ട്രങ്ങളിലേക്ക് സഞ്ചരിക്കുന്നവരും വിദേശ രാഷ്ട്രങ്ങളിലേക്ക് പറക്കുന്നവരും നിരവധിയാണ്