ദുബായ്: യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് നവംബർ 30 മുതൽ ഡിസംബർ രണ്ടുവരെ അവധി. യുഎഇ. ദേശീയ ദിനം ,നബിദിനം, അനുസ്മരണ ദിനം എന്നിവ പ്രമാണിച്ചാണ് അവധി.

മാനവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി പ്രഖ്യാപിച്ച് സർക്കുലർ ഇറക്കിയത്. മൂന്നു ദിവസത്തെ അവധിക്കു ശേഷം ഡിസംബർ നാലിനാണ് ഓഫീസുകൾ പ്രവർത്തിക്കുക. ഫെഡറൽ സർക്കാർ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെയാണ് പൊതു മേഖലയ്ക്ക് അവധി. നവംബർ 29ന് ശേഷം ഡിസംബർ നാലിനായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങൾ തുറക്കുക..

ദേശീയ ദിനവും നബിദിനവും പ്രമാണിച്ച് ഒമാനിലെ പൊതു- സ്വകാര്യ മേഖലകളിൽ അഞ്ചു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ മൂന്ന്, നാല് തീയതികളിലാണ് ദേശീയ അവധി ദിനങ്ങൾ. ചൊവ്വാഴ്ച നബിദിന അവധിയും ലഭിക്കും.ഒന്നും, രണ്ടും വാരാന്ത്യ അവധി ദിനങ്ങളാണ്.