തിരുവനന്തപുരം: തിരുവനന്തപുരം , പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഓഗസ്റ്റ് 25 തിങ്കളാഴ്ച കളക്റ്റർ അവധി പ്രഖ്യാപിച്ചു. മറ്റു സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കും. വെള്ളപ്പൊക്കത്തെ തുടർന്ന് കുട്ടനാട് താലൂക്കിൽ പത്താം ക്ലാസ്സ് വരെയുളള വിദ്യാലയങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റു താലൂക്കുകളിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും നാളെ അവധിയായിരിക്കും.