ലണ്ടൻ: ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ യുകെയിലെ ഹോളിഡേ ഇൻ ഹോട്ടൽ ഗ്രൂപ്പ് മെനുവിൽ ഹോളിഡേ കൗവിനെ ഉൾപ്പെടുത്തിയതായി ആക്ഷേപം. മൈനു ലിസ്റ്റിൽ റൈസും നാൻ ബ്രെഡും ചട്‌നിയുമാണ് 15.75 പൗണ്ടിന് ഹോളി കൗ കറിയോടൊപ്പം സേർവ് ചെയ്യുന്നത്.

ബ്രിട്ടനിലെ ഹിന്ദു സമുദായത്തിൽ പെട്ട അനു ശർമ്മ ഉടമയായ കമ്പിനിയായ ഹോളി കൗ എന്ന ബ്രാൻഡ് നെയിമുള്ള കമ്പനിയാണ് ഹോളിഡേ ഇന്നിന് കറി സോസ് സപ്‌ളെ ചെയ്യുന്നത്.പശുവിനെ പരിശുദ്ധമായി ആരാധിക്കുന്ന ഹിന്ദുക്കളെ അപമാനിക്കുന്നതാണ് കറിയുടെ പേരെന്ന് പരാതി ഉന്നയിച്ച ഹിന്ദു മത പുരോഹിതനായ ദിൽപേഷ് കൊട്ടേച്ച പറയുന്നു.

കറി സോസ് പായ്ക്കറ്റിന്റെ പുറത്ത് പശുവിന്റെ തലയുടെ പടവും കൊടുത്തിട്ടുണ്ട്. ഇത് കമ്പനിയുടെ ട്രേഡ് മാർക്ക് സിംബൽ ആണ്. ലെസ്റ്ററിലെ ഒരു ഹോളിഡേ ഇന്നിലാണ് താൻ ഹോളി കൗ കറി കണ്ടത് എന്നും ദിൽപേഷ് പറഞ്ഞു.

ഹോളിഡേ ഇൻ സ്റ്റാഫിനോട് പരാതി പറഞ്ഞെങ്കിലും അവർ അതിനെ തമാശയായി കണ്ട് ചിരിച്ചു തള്ളുകയായിരുന്നു എന്നും ഹോളിഡേ ഇൻ ഈ കറി മെനുവിൽ നിന്ന് നീക്കം ചെയ്യണമെന്നും ക്ഷമാപണം നടത്തണമെന്നും ദിൽപേഷ് ആവശ്യപ്പെട്ടു.കമ്പനിയുടെ ബ്രാൻഡ് നെയിം ആർക്കെങ്കിലും ബുദ്ധിമുട്ട് സൃഷ്ടിച്ചതിൽ ഖേദിക്കുന്നതായി അവർ പറഞ്ഞു.