തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ കുടുംബസമേതം സന്ദർശിക്കാൻ മികച്ച അവധിക്കാല പാക്കേജുകൾ ഒരുക്കി കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ.

കോവളത്തെ സമുദ്ര ഹോട്ടൽ, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നീ കെ.ടി.ഡി.സി പ്രീമിയം റിസോർട്ടുകളിൽ രണ്ട് രാത്രി, മൂന്നു ദിവസത്തെ താമസം, പ്രഭാതഭക്ഷണം, നികുതി എന്നിവക്ക് 12 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾക്കും മാതാപിതാക്കൾക്കും 5,999 രൂപ മാത്രമാണ് നിരക്ക്.

തേക്കടിയിലെ പെരിയാർ ഹൗസ്, തണ്ണീർമുക്കത്തെ സുവാസം, കുമരകം ഗേറ്റ്‌വേ റിസോർട്ട്, സുൽത്താൻ ബത്തേരിയിലെ പെപ്പർ ഗോവ്, പൊന്മുടിയിലെ ഗോൾഡൻ പീക്ക്, മലമ്പുഴയിലെ ഗാർഡൻഹൗസ്, തിരുവനന്തപുരത്തെ ഗ്രാൻഡ് ചൈത്രം റിസോർട്ടുകളിലും ഈ അവധിക്കാല പാക്കേജ് ലഭ്യമാണ്.

രണ്ട് രാത്രി മൂന്നുദിവസത്തെ താമസം, പ്രഭാതഭക്ഷണം നികുതികൾ ഉൾപ്പെടെ 3,999 രൂപയാണ് ഇവിടങ്ങളിൽ ഈടാക്കുന്നത്. വെള്ളി, ശനി, മറ്റ് അവധിദിവസങ്ങളിൽ ഗോൾഡൻപീക്കിലും ഗാർഡൻഹൗസിലും പാക്കേജുകൾ ലഭിക്കില്ല. പാക്കേജുകൾ ഈവർഷം ഏപ്രിൽ, മെയ്‌ മാസങ്ങളിൽ പ്രാബല്യത്തിൽ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് www.ktdc.com/ packages ലോ 0471-2316736, 2725213എന്ന നമ്പറിലോ നേരിട്ട് അതത് ഹോട്ടലിലോ ബന്ധപ്പെടാം.