മ്പതു ദിവസം നീളുന്ന ബലി പെരുന്നാൾ അവധിക്ക് ഇന്നലെ തുടക്കമായതോടെ പ്രവാസികളും സ്വദേശികളും ആഘോഷത്തിമിർപ്പിലാണ്. അവധിക്കാലമായിട്ടും പ്രവാസികൾ അടക്കം ഭൂരിഭാഗം പേരും ഒമാനിൽ തന്നെയാണ് അവധി ആഘോഷിക്കുന്നത്. മലയാളികൾ സ്‌കൂൾ അവധി കഴിഞ്ഞ് അടുത്തിടെ തിരിച്ചത്തെിയതിനാലാണ് മലയാളികൾ ഒമാനിൽ അവധിയാഘോഷിക്കാൻ തീരുമാനിച്ചത്. ഇതോടെ, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കും തുടങ്ങി. ബലി പെരുന്നാളിനുശേഷമായിരിക്കും വിവിധ കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കുക

നാലുമാസത്തെ ചൂട് കാലാവസ്ഥക്കുശേഷം ഒമാനിൽ സുഖകരമായ കാലാവസ്ഥ ആരംഭിച്ചതോടെ വിനോദ സഞ്ചാര മേഖലകളും സഞ്ചാരികളെ കൊണ്ട് നിറയുമെന്നുറപ്പാണ്. അവധിയാഘോഷത്തിന് തെരഞ്ഞെടുക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ പലതും അപകടങ്ങൾ പതിയിരിക്കുന്നതാണെന്നും രക്ഷിതാക്കൾക്ക് കുട്ടികളുടെ മേൽ ജാഗ്രത വേണമെന്നും പൊലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

സന്ദർശിക്കാൻ പോകുന്ന കേന്ദ്രത്തെ കുറിച്ച് പൂർണമായ അറിവും ബോധവും സഞ്ചാരികൾക്ക് ഉണ്ടാവണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത്തരം കേന്ദ്രങ്ങളിൽ വേണ്ട സുരക്ഷ ഉറപ്പാക്കുകയും മുന്നറിയിപ്പുകൾ പാലിക്കുകയും വേണം. വാദീ ബനീ ശാബ്, വാദീ ബനീ ഖാലിദ്, മുഗ്‌സൈൽ തുടങ്ങിയ കേന്ദ്രങ്ങൾ ഏറെ അപകട സാധ്യതയുള്ളതാണ്.

സലാല, ജബൽ അഖ്ദർ, ജബൽ ശംസ് യാത്രകളും ഏറെ അപകടം നിറഞ്ഞതാണ്. സലാലയി ലേക്ക് ചെറിയ വാഹനങ്ങളിൽ യാത്രചെയ്യുന്നത് അപകടങ്ങളുടെ സാധ്യത വർധിപ്പിക്കും. പരിചയ കുറവുള്ള ഡ്രൈവർമാർ ഈ റൂട്ടിൽ വാഹന മോടിക്കുന്നതും അപകട സാധ്യത വർധിപ്പിക്കും. അർധ രാത്രിക്കുശേഷമുള്ള യാത്ര ഒഴിക്കുന്നതാണ് ഉത്തമം. ജബൽ അഖ്ദർ യാത്രയും ഏറെ അപകടം നിറഞ്ഞയാണ്. ഫോർ വീൽ വാഹനമുള്ളവർ മാത്രമേ ജബൽ അഖ്ദർ ജബൽ ശംസ് എന്നവിടങ്ങളിലേക്ക് യാത്രക്ക് ഒരുങ്ങാൻ പാടുള്ളൂ. വിദഗ്ധരായ ഡ്രൈവർ മാരായിരിക്കണം വാഹനം ഓടിക്കേണ്ടത്. പർവത യാത്രക്ക് ശേഷമുള്ള മടക്ക യാത്രയും അപകടംനിറഞ്ഞതാണ്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി അപകടങ്ങൾ ഇവിടെ നടന്നിരുന്നു. ഈ യാത്രകളിൽ വാഹനങ്ങളുടെ കാര്യക്ഷമതയും ഉറപ്പ് വരുത്തണം. യാത്ര നടത്തുന്നവർ ജാഗ്രത പാലിക്കുകയും സുരക്ഷാ മാനദന്ധങ്ങങ്ങൾ പാലിക്കുകയും ചെയ്താൻ നിരവധി ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയും.