തിരുവനന്തപുരം: സംസ്ഥാന സർക്കാർ അടുത്ത കലണ്ടർ വർഷത്തെ പൊതു അവധികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇവയാണ് 2016 കലണ്ടർ വർഷത്തെ പൊതു അവധികൾ: മന്നം ജയന്തി (ജനുവരി രണ്ട് ശനി), റിപ്പബ്ലിക് ദിനം (ജനുവരി 26ചൊവ്വ), ശിവരാത്രി (മാർച്ച് ഏഴ് തിങ്കൾ), പെസഹവ്യാഴം (മാർച്ച് 24), ദുഃഖവെള്ളി (മാർച്ച് 25), വിഷു/ഡോ.ബി.ആർ.അംബേദ്കർ ജയന്തി (ഏപ്രിൽ 14 വ്യാഴം), ഈദുൾ ഫിത്തർ റംസാൻ (ജൂലൈ ആറ് ബുധൻ/ചന്ദ്രദർശനത്തിന് വിധേയമായി മാറ്റത്തിന് സാധ്യത), കർക്കിടകവാവ് (ഓഗസ്റ്റ് രണ്ട് ചൊവ്വ), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15 തിങ്കൾ), ശ്രീകൃഷ്ണജയന്തി (ഓഗസ്റ്റ് 24 ബുധൻ), ബക്രീദ് (സെപ്റ്റംബർ 12 തിങ്കൾ), ഒന്നാം ഓണം (സെപ്റ്റംബർ 13 ചൊവ്വ), തിരുവോണം (സെപ്റ്റംബർ 14 ബുധൻ), മൂന്നാം ഓണം (സെപ്റ്റംബർ 15വ്യാഴം), നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി (സെപ്റ്റംബർ 16 വെള്ളി), ശ്രീനാരായണഗുരു സമാധിദിനം (സെപ്റ്റംബർ 21 ബുധൻ), മഹാനവമി (ഒക്ടോബർ 10 തിങ്കൾ), വിജയദശമി (ഒക്ടോബർ 11 ചൊവ്വ), മുഹ്‌റം (ഒക്ടോബർ 12 ബുധൻ/ചന്ദ്രദർശനത്തിന് വിധേയമായി മാറ്റത്തിന് സാധ്യത), ദീപാവലി (ഒക്ടോബർ 29 ശനി), മിലാദ് ഇ ശെരീഫ് (ഡിസംബർ 12തിങ്കൾ/ചന്ദ്രദർശനത്തിന് വിധേയമായി മാറ്റത്തിന് സാധ്യത). ഇതോടൊപ്പം ഓഗസ്റ്റ് 18 വ്യാഴാഴ്ച ആവണി അവിട്ടം പ്രമാണിച്ച് ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കും സെപ്റ്റംബർ 17 ശനിയാഴ്ച വിശ്വകർമ്മദിനം പ്രമാണിച്ച് വിശ്വകർമ്മ സമുദായത്തിൽപ്പെട്ട സർക്കാർ/അർദ്ധസർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും നിയന്ത്രിത അവധിയായിരിക്കും. നിയന്ത്രിത അവധിയുള്ള അയ്യാ വൈകുണ്ഠസ്വാമി ജയന്തി രണ്ടാം ശനിയാഴ്ചയാണ്. ഈസ്റ്റർ, മെയ് ദിനം, അയ്യങ്കാളി ജയന്തി, ഗാന്ധിജയന്തി, ക്രിസ്തുമസ് എന്നിവ ഞായറാഴ്ചകളിലാണ്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികൾ: റിപ്പബ്ലിക് ദിനം, ശിവരാത്രി, ദുഃഖവെള്ളി, വിഷു/ഡോ.ബി.ആർ.അംബേദ്കർ ജന്മദിനം, റംസാൻ, സ്വാതന്ത്ര്യദിനം, ബക്രീദ്, ഒന്നാം ഓണം, തിരുവോണം, ശ്രീനാരായണഗുരു ജയന്തി, ശ്രീനാരായണഗുരു സമാധിദിനം, മഹാനവമി, വിജയദശമി, ദീപാവലി, മിലാദ് ഇ ശെരീഫ് എന്നിവയും വാർഷിക കണക്കെടുപ്പ് പ്രമാണിച്ച് വാണിജ്യ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും ഏപ്രിൽ ഒന്ന് വെള്ളിയാഴ്ചയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധിയായിരിക്കും.