തിരുവനന്തപുരം: 2017 കലണ്ടർ വർഷം കേരള സർക്കാറിനുകീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകൾക്കായുള്ള പൊതു അവധിദിനങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് മാസത്തിലെ എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും അവധിയാണ്.

1.മന്നം ജയന്തി-(ജനുവരി 2 തിങ്കൾ),
2.റിപ്പബ്‌ളിക്ക് ദിനം-(ജനുവരി 26 വ്യാഴം),
3.ശിവരാത്രി-(ഫെബ്രുവരി 24 വെള്ളി),
4.പെസഹാ വ്യാഴം(ഏപ്രിൽ 13 വ്യാഴം)
5.ദുഃഖ വെള്ളി / വിഷു / ഡോ.ബി.ആർ. അംബേദ്കർ ജയന്തി (ഏപ്രിൽ 14 വെള്ളി),
6.മെയ് ദിനം(മെയ് 1 തിങ്കൾ),
7.സ്വാതന്ത്യ്‌ര ദിനം- (ഓഗസ്റ്റ് 15 ) ചൊവ്വ,
8.അയ്യങ്കാളി ജയന്തി(ഓഗസ്റ്റ് 28 തിങ്കൾ),
9.ഈദ് ഉൾ അദ്ഹ (ബക്രീദ്)*(സെപ്റ്റംബർ 1 വെള്ളി),
10.തിരുവോണം(സെപ്റ്റംബർ 4 തിങ്കൾ),
11.മൂന്നാം ഓണം(സെപ്റ്റംബർ 5 ചൊവ്വ),
12.നാലാം ഓണം / ശ്രീ നാരായണ ഗുരു ജയന്തി (സെപ്റ്റംബർ 6 ബുധൻ),
13.ശ്രീകൃഷ്ണ ജയന്തി(സെപ്റ്റംബർ 12 ചൊവ്വ),
14.ശ്രീ നാരായണ ഗുരു സമാധി(സെപ്റ്റംബർ 21വ്യാഴം),
15 മഹാനവമി (സെപ്റ്റംബർ 29 വെള്ളി),
16 വിജയദശമി / മുഹറം* (സെപ്റ്റംബർ 30 ശനി)
17ഗാന്ധി ജയന്തി തിങ്കൾ 02-10-2017
18 ദീപാവലി ബുധൻ 18-10-2017
19 മിലാഡ്-ഇ-ഷെറീഫ് (നബിദിനം)* ശനി 02-12-2017
20 ക്രിസ്തുമസ്സ് തിങ്കൾ 25-12-2017
21 ഇംഗ്‌ളീഷ് മാസം എല്ലാ ഞായറാഴ്ചയും എല്ലാ രണ്ടാം ശനിയാഴ്ചയും അവധിയായിരിക്കും

പൊതുഅവധിദിനങ്ങളായ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും വരുന്ന മറ്റ് ഉത്സവ / വിശേഷ പൊതു അവധികൾ

ക്രമ നം. - അവധി- ദിവസം - 2017 ക്രിസ്തു വർഷം
1- ഈസ്റ്റർ- ഞായർ- 16-04-2017
2- ഈദ്-ഉൽ-ഫിത്തർ (റംസാൻ)*- ഞായർ-25-06-2017
3- കർക്കിടകവാവ്-ഞായർ-23-07-2017
4- ഒന്നാം ഓണം- ഞായർ-03-09-2017

ആവണി അവിട്ടം: 07-08-2017 തിങ്കൾ (ബ്രാഹ്മണ സമുദായക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രിത അവധിയായി നിജപ്പെടുത്തിയിരിക്കുന്നു)

അയ്യാ വൈകുണ്ഠ സ്വാമി ജയന്തി 12-03-2017 ഞായർ; വിശ്വകർമ്മ ദിനം 17-09-2017 ഞായർ; എന്നിവ അവധിദിനമായതിനാൽ നിയന്ത്രിത അവധിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.

2017 കലണ്ടർ വർഷത്തേയ്ക്കുള്ള 1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ ആക്ട് അനുസരിച്ചുള്ള അവധികൾ:

ക്രമ നം.-അവധി-അവധി ദിവസം-2017 ക്രിസ്തു വർഷം
1 റിപ്പബ്‌ളിക്ക് ദിനം വ്യാഴം 26-01-2017
2 ശിവരാത്രി വെള്ളി 24-02-2017
3 വാണിജ്യ ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും വാർഷിക കണക്കെടുപ്പ് ശനി 01-04-2017
4 ദുഃഖ വെള്ളി / വിഷു / ഡോ.ബി.ആർ. അംബേദ്കർ ജയന്തി വെള്ളി 14-04-2017
5 മെയ് ദിനം തിങ്കൾ 01-05-2017
6 സ്വാതന്ത്യ്‌ര ദിനം ചൊവ്വ 15-08-2017
7 ഈദ് ഉൽ അദ്ഹ (ബക്രീദ്)* വെള്ളി 01-09-2017
8 തിരുവോണം തിങ്കൾ 04-09-2017
9 ശ്രീ നാരായണ ഗുരു ജയന്തി ബുധൻ 06-09-2017
10 ശ്രീ നാരായണ ഗുരു സമാധി വ്യാഴം 21-09-2017
11 മഹാനവമി വെള്ളി 29-09-2017
12 വിജയദശമി ശനി 30-09-2017
13 ഗാന്ധി ജയന്തി തിങ്കൾ 02-10-2017
14 ദീപാവലി ബുധൻ 18-10-2017
15 മിലാഡ്-ഇ-ഷെറീഫ് (നബിദിനം)* ശനി 02-12-2017
16 ക്രിസ്തുമസ്സ് തിങ്കൾ 25-12-2017

മുകളിലെ പട്ടികയിൽ ഉൾപ്പെടാത്ത, പൊതു അവധിദിനം ഞാറാഴ്ച വരുന്ന ഉത്സവ / വിശേഷാവധികൾ താഴെ നൽകുന്നു.

ഞായറാഴ്ച പ്രവർത്തിദിനമായ ബാങ്കുകൾക്ക് ആ ദിവസം അവധിയായി കണക്കാക്കാം.

1 ഈസ്റ്റർ ഞായർ 16-04-2017
2 ഈദ് ഉൽ ഫിത്തർ (റംസാൻ) ഞായർ 25-06-2017
3 ഒന്നാം ഓണം ഞായർ 03-09-2017


* ചന്ദ്രപ്പിറവിയോടനുബന്ധിച്ച് മാറ്റമുണ്ടാവുന്നതാണ്.