- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഒലന്ദേയുടെ മുൻഭാര്യ എഴുതിയ പുസ്തകം സിനിമയാകുന്നു; തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രസിഡന്റിന്റെ അനുയായികൾ
പാരീസ്:കാമുകിയുമായുള്ള രഹസ്യസംഗമത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഒലന്ദേയ്ക്ക് വീണ്ടും തലവേദന സൃഷ്ടിച്ച് മുൻഭാര്യയെത്തുന്നു. ഫ്രാങ്കോ ഒലന്ദേയുടെ മുൻഭാര്യ വലേറി ട്രീയർവീലർ എഴുതിയ താങ്ക് യു ഫോർ ദിസ് മൊമന്റ് എന്ന പുസ്തകം സിനിമയാക്കുന്നു എന്ന വാർത്തയാണ് പ്രസിഡന്റിന്റെ അനുയായികളെ ചൊടിപ്പിച്ചിരിക്കുന
പാരീസ്:കാമുകിയുമായുള്ള രഹസ്യസംഗമത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഒലന്ദേയ്ക്ക് വീണ്ടും തലവേദന സൃഷ്ടിച്ച് മുൻഭാര്യയെത്തുന്നു. ഫ്രാങ്കോ ഒലന്ദേയുടെ മുൻഭാര്യ വലേറി ട്രീയർവീലർ എഴുതിയ താങ്ക് യു ഫോർ ദിസ് മൊമന്റ് എന്ന പുസ്തകം സിനിമയാക്കുന്നു എന്ന വാർത്തയാണ് പ്രസിഡന്റിന്റെ അനുയായികളെ ചൊടിപ്പിച്ചിരിക്കുന്നത്.
പ്രസിഡന്റിന്റെ കാമുകിയും നടിയുമായ ജൂലി ഗയേതുമായുള്ള ബന്ധം പാപ്പരാസികൾ കണ്ടെത്തി ടാബ്ലോയിഡിൽ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ജനുവരിയിലായിരുന്നു. ജൂലി ഗയേതുമായുള്ള ബന്ധത്തിന്റെ പേരിൽ വലേറി ട്രീയർവീലർ പ്രസിഡന്റുമായുള്ള ബന്ധം അവസാനിപ്പിച്ച് പിരിയുകയായിരുന്നു. ഫ്രങ്കോ ഒലന്ദേയുമായുള്ള ആറു വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ട്രീയർവീലർ പിരിഞ്ഞത്. ഇതിൽ ഒലന്ദേ പ്രസിഡന്റ് പദത്തിലേറിയ 2012 മുതലുള്ള 18 മാസത്തോളം പ്രസിഡന്റിനൊപ്പം ട്രീയർവീലർ എലീസീ പാലസിൽ ഉണ്ടായിരുന്നു.
സോഷ്യലിസ്റ്റ് പാർട്ടിയുടെ തന്നെ നേതാവായിരുന്ന ട്രീയർവീലർ ഒലന്ദേയുടെ രണ്ടാം ഭാര്യയാണ്. ഒലന്ദേയുമായുള്ള പ്രണയവും അതിനു ശേഷവുമുള്ള വിവാഹവും പിന്നീടുള്ള വേർപിരിയലുമൊക്കെ ബിഗ് സ്‌ക്രീനിൽ വരുന്നത് പ്രസിഡന്റ് ക്യാമ്പിൽ മുറുമുറുപ്പ് ഉയർത്തിയിരിക്കുന്നത്. പുസ്തകത്തിൽ ഒലന്ദേയെ ഈഗോയുടെ മൂർത്തീഭാവമായിട്ടാണ് വലേറി ചിത്രീകരിച്ചിരിക്കുന്നത്. പുറത്ത് അറിയപ്പെടാത്ത ഒലന്ദേയെ വലേറി പുസ്തകത്തിൽ വരച്ചുകാട്ടിയിട്ടുമുണ്ട്. എന്നാൽ വലേറിയുടെ പുസ്തകം സിനിമയാക്കുന്നു എന്ന വാർത്തയോട് പ്രസിഡന്റിന്റെ എലീസീ പാലസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.