കത്തോലിക്ക സഭയിലെ പൗരസ്യ സഭകളിൽ ഒന്നായ സീറോ മലബാർ സഭ 2005 ജനുവരി മുതൽ പ്രാരംഭ കൂദാശകൾ എന്ന പേരിൽ മാമ്മോദീസാ, സ്ഥൈര്യലേപനം, വിശുദ്ധകുർബ്ബാന സ്വീകരണം എന്നീ കൂദാശകൾ കുട്ടികൾക്ക് ഒന്നിച്ച് കൊടുക്കുന്ന പാരമ്പര്യം നിലവിലുണ്ട്. കുട്ടികൾക്ക് 8 അല്ലെങ്കിൽ 9 വയസ്സ് പൂർത്തിയാകുമ്പോൾ കുമ്പസാരം എന്ന കൂദാശ സ്വീകരിച്ചതിനുശേഷം ആഘോഷമായ കുർബ്ബാന സ്വീകരണം നടത്തിപ്പോരുന്നു.

ഈ പരസ്യ പാരമ്പര്യത്തിന്റെ ഭാഗമായി 2016 മെയ് ഒന്നാം തീയതി ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് വിൽട്ടൺ സെന്റ് ജോസഫ് പള്ളിയിൽ വച്ച് അലന്ന ഡിജോ, ആഞ്ചല സോണി ഫിലിപ്പ്, ക്രിസ്റ്റ മേരി ജോസഫ്, ലിസ് മരിയ എബി, റൊണാൾഡ് റെനി, ഷിവോൺ മേരി സാബു എന്നീ കുട്ടികളുടെ ആഘോഷമായ കുർബ്ബാന സ്വീകരണം നടത്തപ്പെടുന്നു.

ചാപ്ലിൻ ഫാ. ഫ്രാൻസിസ് നീലങ്കാവിൽ, ഫാ. പോൾ തെറ്റയിൽ, ഫാ. ജെയ്‌സൺ കൂന്താനപ്പിള്ളിയിൽ, ഫാ. വിനോയ് കോമ്പനത്തോട്ടത്തിൽ (എസ്‌വിഡി) എന്നിവർ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിക്കുന്നതായിരിക്കും.