ന്യൂയോർക്ക്: അമേരിക്കൻ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗങ്ങളും സംവാദങ്ങളും രാഹുൽ ഗാന്ധിയെ ഏറെ ശ്രദ്ധേയനാക്കിയതിനു പിന്നാലെ ഒപ്പം നിന്ന് ഫോട്ടോയെടുത്ത സുന്ദരി ആരെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. കറുത്ത കോട്ട് ധരിച്ച് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി സ്‌റ്റൈലിഷ് വേഷത്തിൽ ഒരു സുന്ദരിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രണ്ടാഴ്ചത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്പാനിഷ് ആസ്ട്രേലിയൻ നടിയോടൊപ്പം കണ്ടതാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. സ്പാനിഷ് താരമായ നതാലിയാ രാമോസാണ് രാഹുലിനൊപ്പം ചിത്രത്തിലുള്ളത്. രാഹുലിന്റെ ഊർജസ്വലമായ വ്യക്തിത്വമാണ് എന്നാണ് നടിയുടെ പരാമർശം ഉണ്ടായിരിക്കുന്നത്.

'കഴിഞ്ഞ രാത്രി വാക്ചാതുര്യവും ഉൾക്കാഴ്ചയുമുള്ള രാഹുൽ ഗാന്ധിയോടൊപ്പമായിരുന്നു. താൻ വളരെ അനുഗ്രഹീതയാണെന്ന് തോന്നുന്നു. വിവിധയിടങ്ങളിലെ ചിന്തകന്മാരുമായി സംവദിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. തുറന്ന മനസും ഹൃദയവുമുണ്ടെങ്കിൽ മാത്രമേ ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാൻ സാധിക്കൂ'വെന്ന കുറിപ്പോടെയാണ് സ്പാനിഷ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.