ബാൾട്ടിമോർ: സെന്റ് അൽഫോൻസാ ഇടവകയിൽ പതിനൊന്ന് കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെട്ടു. ഇടവക വികാരി ജയിംസ് നിരപ്പേൽ അച്ചന്റെ സ്വാഗതത്തോടും, കൂദാശാ സ്വീകരണത്തിനുള്ള കുട്ടികൾ അതിനു യോഗ്യരാണെന്നുള്ള സാക്ഷ്യപ്പെടുത്തലോടും കൂടി വിശുദ്ധ കുർബാന ആരംഭിച്ചു.

കൂദാശാ സ്വീകരണത്തിനുള്ള കുട്ടികളെ പരിശീലിപ്പിച്ചത് ഫാ. ജയിംസ് നിരപ്പേലിന്റെ നേതൃത്വത്തിൽ സൺഡേ സ്‌കൂൾ അദ്ധ്യാപകരായ എൽസി ജോൺ, ഡെൻസി മാവുങ്കൽ, ആലീസ് ഫ്രാൻസീസ്, ടിസൻ തോമസ് എന്നിവരാണ്. സൺഡേ സ്‌കൂൾ പ്രിൻസിപ്പൽ ടിസൻ തോമസ് ഇടവകയുടെ പേരിലും ജോർജുകുട്ടി ഇയ്യാലിൽ കൂദാശ സ്വീകരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ പേരിലും നന്ദി പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കുശേഷം കൂദാശകൾ സ്വീകരിച്ച കുട്ടികളുടെ കുടുംബങ്ങൾ ദേവാലയാങ്കണത്തിൽ വിരുന്ന് സത്കാരവും നടത്തി.