ബ്രിസ്‌ബെയ്ൻ: സെന്റ് അൽഫോൻസ ബ്രിസ്‌ബെയ്ൻ നോർത്ത് ഇടവകയിലെ 11 കുട്ടികൾ പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിച്ചു. സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമികത്വം വഹിച്ച തിരുക്കർമ്മങ്ങളിൽ ഇടവക വികാരി ഫാ. പീറ്റർ കാവുംപുറം, ഫാ. തോമസ് മണിമല, ഫാ. ജയ്‌സൺ എന്നിവർ സഹകാർമികരായിരുന്നു.

അജയ് അജോ, എറിക് തോമസ്, ക്രിസ്റ്റോ ജോസ്, നത്താലിയ ടോം, ക്രിസ് ജയ്‌മോൻ, ടോണി ജയ്‌മോൻ, ലിവിയ മേരി, ചാർലി, നിയ ഷൈജു, ജോയർ ജോസഫ്, എൽവിൻ പള്ളിക്കുന്നേൽ തുടങ്ങിയവരാണ് ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിച്ചത്.