ഷിക്കാഗോ: അപ്പത്തിന്റേയും വീഞ്ഞിന്റേയും സാദൃശ്യത്തിൽ മിശിഹായുടെ തിരുശരീരവും തിരു രക്തവും  ആത്മാവും ദൈവസ്വഭാവവും അടങ്ങിയ കൂദാശയായ വിശുദ്ധ കുർബാന സീറോ മലബാർ കത്തീഡ്രലിൽ രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിൽ നിന്ന് കുട്ടികൾ ആദ്യമായി സ്വീകരിച്ചു.

16-ന് നടന്ന ഭക്തിസാന്ദ്രമായ ഈ കൂദാശാ കർമ്മത്തിൽ ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അസി. വികാരി ഫാ. റോയ് മൂലേച്ചാലിൽ, രൂപതാ ചാൻസിലർ ഫാ. സെബാസ്റ്റ്യൻ വേത്താനം, രൂപതാ ഫിനാൻസ് ഓഫീസർ ഫാ. പോൾ ചാലിശേരി, ഫാ. സെബാസ്റ്റ്യൻ വടക്കേചിറയത്ത്, ഫാ. സോണി ഏറ്റുപറയിൽ, ഫാ. ഫ്രെഡി വടക്കേൽ എന്നിവർ സഹകാർമികരായിരുന്നു.

മഹത്തായ ഈ കൂദാശാ സ്വീകരണത്തിനായി കുഞ്ഞുങ്ങളെ ആത്മീയമായി ഒരുക്കിയത് സി. മേരി അഗസ്റ്റിൻ സി.എം.സി, സി. റൂബി തെരേസ് സി.എം.സി, റൂബി തോമസ്, ഫെമിയ മാരൂർ, ഫിയാനോ, ക്രിസ്റ്റി സെബാസ്റ്റ്യൻ എന്നീ മതബോധന അദ്ധ്യാപകരായിരുന്നു. കൂദാശാ ഒരുക്കങ്ങൾക്ക് മതബോധന സ്‌കൂൾ ഡയറക്ടർ സി. ജസ്‌ലിൻ സി.എം.സി, അസി. ഡയറക്ടർ ഡോ. ജയരാജ് ഫ്രാൻസീസ്, രജിസ്ട്രാർ സോണി തേവലക്കര, സെക്രട്ടറി റാണി കാപ്പൻ എന്നിവർ നേതൃത്വം നൽകി. ടോം ജോസ് പരിശീലിപ്പിച്ച ഗാനങ്ങൾ കുട്ടികൾ മനോഹരമായി ആലപിച്ചു. ജനറൽ കോർഡിനേറ്ററായ സജി മണ്ണഞ്ചേരിലിനോടൊപ്പം അനേകം മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണാനുഭവം ഓർമ്മയിലെന്നും തങ്ങിനിൽക്കുന്ന ഒന്നായിത്തീർക്കുവാൻ ആത്മാർത്ഥമായി പരിശ്രമിച്ചു. ചടങ്ങുകൾക്കുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.