മെൽബൺ :- മെൽബൺ ഗോസ്‌പെൽ വോയ്‌സ് അവതരിപ്പിക്കുന്ന 'പോകാം വിശുദ്ധനാട്ടിലേയ്ക്ക എന്ന സംഗീത ദൃശ്യാവിഷ്‌കാരം ഏപ്രിൽ 25 - ന് വൈകീട്ട് 6 മണിക്ക് നടത്തപ്പെടും. തികച്ചും ബൈബിളിനെ ആസ്പദമാക്കി നിർമ്മിച്ച ഈ ദൃശ്യവിഷ്‌കാരം അവതരിപ്പിക്കുന്നത് പ്രമുഖ ക്രിസ്ത്യൻ ജേർണലിസ്റ്റ് ബ്രദ.ജോർജ് കോശി മൈലപ്രയാണ്.

വിശുദ്ധനാടിന്റെ സന്ദർശനം ദൃശ്യവിഷ്‌കാരമായി മാറുമ്പോൾ നാം ആ നാട്ടിൽ എത്തിയ പ്രതീതി ജനിപ്പിക്കുന്ന ആവിഷ്‌കാരമാണ് ഇതിന്റെ പാശ്ചാത്തലം.ചടങ്ങ് മെൽബൺ സി. എസ്.ഐ. ചർച്ചിലെ റവ.ഫാ.വിനോദ് വിക്ടർ ഉൽഘാടനം ചെയ്യും, അൻ സാക് അവധി ദിവസം 6pm ന് ഡോവട്ടൺ ECA-ഓഡിറ്റേറിയത്തിലാണ് ദൃശ്യാവിഷ്‌കാരം അവതരിപ്പിക്കുന്നത്.

ദൈവത്തിന്റെ പുണ്യ ജീവിതത്തിന്റെ യാത്രയിൽ നല്ല ജീവിതം കണ്ടെത്തുവാൻ ഈ യാത്ര ഉപകരിക്കുമെന്ന് സംഘാടകർ അറിയിച്ചു' MGVഒരുക്കുന്ന ഈ പ്രോഗ്രാംതികച്ചും സൗജന്യമാണ്.കൂടുതൽ വിവരങ്ങൾക്ക്. രാജൻ (0431370627,ആനന്ദ് 0426254353, ജോണി - - 0402417388,ജോർ ജി 0431036489, എന്നിവരുമായി ബന്ധ പ്പെടുക.